പിറവന്തൂർ റബ്ബർ പാർക്ക് : ആദ്യ സംരംഭം ജനുവരിയിൽ യാഥാർത്ഥ്യമാകും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: പത്തനാപുരം പിറവന്തൂരിലെ റബ്ബർ പാർക്കിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി എംപി. റബ്ബർ വ്യവസായത്തിന് പുതുജീവൻ നൽകുന്ന തരത്തിലാണ് പദ്ധതിയുടെ പുരോഗതി. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ 20 പ്ലോട്ടുകളിൽ ഇതിനകം അഞ്ചു പ്ലോട്ടുകളുടെ അലോക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. റബ്ബർ പാർക്കിൽ ആരംഭിക്കുന്ന ആദ്യ സംരംഭമായ പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണം 85% ത്തിലധികം പൂർത്തിയായിരിക്കുകയാണ്. ഇപ്പോൾ ഫാക്ടറിയിൽ മെഷീനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർമ്മാണവും ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങളും പൂർത്തിയാക്കി അടുത്ത ജനുവരിയോടെ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. രണ്ടാമതായി പ്രവർത്തനം ആരംഭിക്കുന്ന മറ്റൊരു പ്ലൈവുഡ് ഫാക്ടറിയുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം മറ്റ് നിരവധി വ്യവസായ സംരംഭങ്ങളെ പാർക്കിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധി വലിയ വെല്ലുവിളിയാണ്. റബ്ബർ പാർക്കിന്റെ ആവശ്യങ്ങൾക്കായി പ്രത്യേക സബ്സ്റ്റേഷൻ…

Read More