konnivartha.com : ഇന്ന് രാവിലെ (ഡിസംബർ 21 നു ബുധനാഴ്ച ) സംസ്ഥാനതലത്തിൽ നടന്ന പി എസ് സി യുടെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മെയിൻ എഴുത്തു പരീക്ഷയിലെ 42 ആം ചോദ്യം അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് എന്ന തനതു കലാരൂപത്തിന്റെ പിതാവുമായ ജിതേഷ്ജിയെപ്പറ്റിയായിരുന്നു. അതിദ്രുതചിത്രരചനയ്ക്കൊപ്പം പശ്ചാത്തല സംഗീതവും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ അധികരിച്ചുള്ള കുറിക്കുകൊള്ളുന്ന നർമ്മഭാഷണവും കവിതയും വിസ്മയാനുഭവങ്ങളുമൊക്കെ സമഞ്ജസമായി സമന്വയിക്കുന്ന ഇൻഫോടൈൻമെന്റ് കലാരൂപമാണ് ജിതേഷ്ജി ആവിഷ്കരിച്ച വരയരങ്ങ്. 1990ൽ ചങ്ങനാശ്ശേരി എസ് ബി കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് ജിതേഷ്ജി അരങ്ങിലെ വേഗവരയ്ക്ക് സമാരംഭം കുറിക്കുന്നത്. വരയരങ്ങ് തനതുകലാരൂപത്തിന്റെ ട്രെയ്ഡ് മാർക്ക് പേറ്റന്റും വേർഡ് മാർക്ക് പേറ്റന്റും ലോകസഞ്ചാരിയായ ജിതേഷ്ജി എന്ന ഈ പത്തനംതിട്ട ജില്ലക്കാരന്റെ പേരിലാണ് . 20 ലേറെ വിദേശരാജ്യങ്ങളിലെ നിരവധി അന്താരാഷ്ട്രവേദികളിലടക്കം പതിനായിരത്തോളം അരങ്ങുകളിൽ വരയരങ്ങ് എന്ന…
Read More