പ്രഖ്യാപനങ്ങള്‍ ഉറപ്പായും നടപ്പാക്കും,പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കും: മുഖ്യമന്ത്രി നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതുപോലെ ഈ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലും ജനങ്ങള്‍ക്കു മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂവച്ചല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പറയുന്നതു നടപ്പാകും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സര്‍ക്കാരിനെ സംബന്ധിച്ചും നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികള്‍ നടപ്പായാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമോയെന്നു ചിലര്‍ക്ക് ആശങ്ക. കെ-റെയില്‍ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിര്‍ക്കാന്‍ ചിലര്‍ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂര്‍ത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സര്‍ക്കാരാണ്…
Read More