KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയായ പി എഫ് ഡി എ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.നാല് ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് നിക്ഷേപകർ സമരത്തിൽ പങ്കെടുത്തു.മുന്‍ മന്ത്രി ജി സുധാകരന്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു . പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരത്തിന്‍റെ സമാപനം ഉത്ഘാടനം ചെയ്തു . പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തിലാണ് തുടര്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.പി എഫ്…
Read Moreടാഗ്: പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് : ഡി.ജി.പിയുടെ സർക്കുലർ പ്രതികൾക്ക് വിചാരണയിൽ രക്ഷപ്പെടാൻ
പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് : ഡി.ജി.പിയുടെ സർക്കുലർ പ്രതികൾക്ക് വിചാരണയിൽ രക്ഷപ്പെടാൻ
പോപ്പുലർ ഫിനാൻസ് നിക്ഷേപക തട്ടിപ്പ് കേസിൽ കോന്നി പോലിസ് മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്ന ഡി.ജി.പി സർക്കുലർ പ്രതികളെ വിചാരണയിൽ രക്ഷപെടുത്തുക എന്ന ഉദേശത്തോടെ മനപൂർവ്വം ഇറക്കിയതാണന്ന് പത്തനംതിട്ട ഡി.സി.സി സെകട്ടറി അഡ്വ വി.ആർ സോജി ആരോപിച്ചു. നിക്ഷേപകർ പണം നിക്ഷേപിച്ച ബ്രാഞ്ച് പരിധിയിലെ പോലിസാണ് കേസ് എടുക്കേണ്ടത്. കോന്നി പോലിസിനു മറ്റ് സ്ഥലങ്ങളിലെ തട്ടിപ്പ് അന്വേഷിക്കാൻ നിയമം അനുവദിക്കുന്നില്ല.. ഇങ്ങനെ എടുക്കുന്ന നിരവധി കേസുകളിൽ നിന്നും പ്രതികൾക്ക് രക്ഷ പെടാനുംവേഗം ജാമ്യം ലഭിക്കാനും ഇടയാകും, ഇത് ഗൂഢാലോചനയാണ്. സോളാർ കേസ് രജിസ്റ്റർ ചെയ്തത് വിവിധ പോലിസ് സ്റ്റേഷനുകളിലായിരുന്നു.. ഉടമകളുടെ അറസ്റ്റ് തന്നെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്.വിവാദ സർക്കുലർ പിൻവലിച്ച് വ്യവഹാര കാരണം ഉള്ള എല്ലാ സ്ഥലങ്ങളിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More