മഹാത്മ ജീവകാരുണ്യ പുരസ്കാരം പി.യു തോമസിനും ജനസേവന പുരസ്കാരം എം സി . അഭിലാഷിനും

  konnivartha.com ; അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം ജീവകാരുണ്യം, ജനസേവനം മേഖലകളിലേക്ക് ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയായിരുന്ന P ശ്രീനിവാസ് IPS ൻ്റെ (മുൻ ജില്ലാ പോലീസ് മേധാവി ) സ്മരണാർത്ഥം ഏർപ്പെടുത്തിയ മഹാത്മ ജനസേവന പുരസ്കാരം ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് എം സി ക്കും മഹാത്മ ജനസേവന കേന്ദ്രം മുൻ വൈസ് ചെയർപേർസൺ പ്രിയദർശനയുടെ സമരണാർത്ഥമുള്ള മഹാത്മ ജീവകാരുണ്യ പുരസ്കാരം കോട്ടയം നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി.യു തോമസിനുമാണ് നല്കുക. ജന്മം നല്കിയ മാതാവ് തന്നെ ചോരക്കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിക്കുകയും സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിൻ്റെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്ത മഹനീയ സേവനത്തിനാണ് അഭിലാഷ് എം സി യെയും,കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന ലക്ഷക്കണക്കിന് നിർദ്ധന രോഗികൾക്ക് നിത്യവും അന്നദാനം നിർവ്വഹിക്കുകയും, ആയിരക്കണക്കിന് അഗതികൾക്ക് അഭയമൊരുക്കുകയും…

Read More