വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ്:പ്രവര്‍ത്തക കൂട്ടായ്മ സംഘടിപ്പിച്ചു

  konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ പ്രവര്‍ത്തക കൂട്ടായ്മ വിവിധ പരിപാടികളോടെ കുളനട ആരോഗ്യ നികേതനില്‍നടന്നു . വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ അടങ്ങിയ ഭീമ ഹർജി ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ കൊടുത്ത സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നല്‍കി. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ഷെരിഫ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ രാധാകൃഷ്ണൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് എം ആര്‍ സി രാമചന്ദ്രൻ, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശശീന്ദ്ര കുമാര്‍, വൈസ് പ്രസിഡന്റ് വിലാസിനി, സെക്രട്ടറി സജി ശമുവേൽ, ട്രഷറർ എ വി ഷാജി, ചാണ്ടി വര്‍ഗീസ്, അപ്പച്ചന്‍ കടമ്പയില്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന്…

Read More

സ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും

konnivartha.com: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും സമ്മാനദാനവും ഐഡി കാർഡ് വിതരണവും നടത്തും . 2025 ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച 2.30 pm ന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം. ഷെരീഫ് ഉദ്ഘാടനം ചെയ്യും .   ഫൗണ്ടർ മെമ്പര്‍ ബിജു എം ജോസഫ്, വര്‍ക്കിംഗ്‌ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ബീന സാബു, വൈസ് പ്രസിഡന്റ് ബിജു കെ ബേബി, ജോയിന്റ് സെക്രട്ടറി ജോസ് യോഹന്നാന്‍, ജില്ലാ പ്രസിഡന്റ് ശശീന്ദ്രകുമാര്‍, സെക്രട്ടറി സജി സാമുവല്‍, ട്രഷറർ ശ്രീ എ വി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിലാസിനി, ചാണ്ടി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും എന്ന് ജില്ലാ സെക്രട്ടറി സജി സാമുവല്‍ അറിയിച്ചു

Read More