konnivartha.com : വിമാനയാത്രാക്കൂലി പൊതുവെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമല്ല. 1937 ലെ എയർക്രാഫ്റ്റ് ചട്ടം 135, ഉപ ചട്ടം (1) പ്രകാരം, പ്രവർത്തനച്ചെലവ്, സേവന സവിശേഷതകൾ, ന്യായമായ ലാഭം, നിലവിലുള്ള പൊതു യാത്രാക്കൂലി എന്നിവയുൾപ്പെടെയുള്ള പ്രസക്ത ഘടകങ്ങൾ പരിഗണിച്ച് ന്യായമായ യാത്രാക്കൂലി നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്. 1937 ലെ എയർക്രാഫ്റ്റ് ചട്ടത്തിന്റെ, ചട്ടം 135, ഉപ ചട്ടം (2 ) പ്രകാരം, വിമാനക്കമ്പനികൾ നിശ്ചയിക്കപ്പെട്ട വിമാനയാത്രാക്കൂലി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻവർദ്ധനവും തടയുന്നതിനായി, DGCA 2010-ൽ എയർ ട്രാൻസ്പോർട്ട് സർക്കുലർ 02 പുറപ്പെടുവിച്ചു. അതിൽ വിമാനക്കമ്പനികൾ അതത് വെബ്സൈറ്റുകളിൽ അവരുടെ സമസ്ത ശൃംഖലകളിലും വിവിധ തരം നിരക്കുകളിലുള്ള താരിഫ് ഷീറ്റ് പ്രദർശിപ്പിക്കേണ്ടതുണ്ട്. DGCA യ്ക്ക് ഒരു താരിഫ് മോണിറ്ററിംഗ് യൂണിറ്റ് നിലവിലുണ്ട്. വിമാനക്കമ്പനികൾ…
Read More