konnivartha.com: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍, പേപ്പര്‍ പ്ലേറ്റ്-കപ്പ് തുടങ്ങിയവയുടെ ഉപയോഗം തടയും. കടകളില്‍ നഗരസഭ, പോലിസ്, റവന്യൂ സംയുക്തപരിശോധന നടത്തും. ദേവസ്വം ബോര്‍ഡ്, നഗരസഭ, കൊട്ടാരം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ കാട് വെട്ടിതെളിക്കണം. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പന്തളത്ത് ഒന്‍പത് ബയോ ടോയ്ലറ്റുകള് സ്ഥാപിക്കും. ഇടത്താവളത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ ദേവസ്വം ബോര്‍ഡ് നിയോഗിക്കണം. മണികണ്ഠന് ആല്‍ത്തറയില്‍ നിന്ന് കെഎസ്ആര്‍ടിസി രാത്രികാല സര്‍വീസ് നടത്തണം. അച്ചന്‍കോവിലാറ്റില്‍ മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ വേലികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം. തീര്‍ഥാടനകാലം കണക്കിലെടുത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിശ്ചിതപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അടുത്ത മാസം…
Read Moreടാഗ്: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് വിപുല തയ്യാറെടുപ്പ് – ഡെപ്യൂട്ടി സ്പീക്കര്‍
konnivartha.com: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം സുഗമമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ വിപുലസംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ഇടത്താവളവികസനം, വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുന്ന തീര്‍ഥാടനകാലത്തിനായുള്ള പ്രവൃത്തികള്‍ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാകും. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനും പോലിസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീര്‍ഥാടകര്‍ക്ക് പന്തളം ഇടത്താവളത്തില്‍ താമസിക്കുന്നതിന് ക്രമീകരണങ്ങള്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിംഗ് സുഗമമാക്കുന്നതിനും നടപടിസ്വീകരിക്കും. ശൗചാലയ സംവിധാനം വൃത്തിപൂര്‍വവും പ്രകൃതിസൗഹൃദമായും നിര്‍മിക്കും. അച്ചന്‍കോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളില്‍ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും. അലോപതി-ആയുര്‍വേദ-ഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗല്‍ മെട്രോളജി സ്ക്വാഡുകള്‍ കൃതമായ ഇടവേളകളില്‍ പരിശോധന…
Read Moreശബരിമല മഹോത്സവം : കോന്നി മെഡിക്കൽ കോളേജില്‍ പ്രത്യേക സെൽ ആരംഭിക്കും
konnivartha.com: ശബരിമല ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദർശനം നടത്തിയത്. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ബി എം ബി സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കും. നിലവിൽ നിലക്കലിൽ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്.…
Read Moreശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ ( സെപ്തംബര്‍ 27 )
2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ( സെപ്തംബര്‍ 27 ) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
Read Moreശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും
ശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും.നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും.പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്നി പകരും. ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും അന്നേദിവസം വൈകുന്നേരം ആറുമണിക്ക് ആരംഭിക്കും.ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല—മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍.പരമേശ്വരന് നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശസന്നിധിയിലേക്ക് ആനയിക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക.സോപാനത്തിനുമുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേതന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും.ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്റെ…
Read Moreശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും: ജില്ലാ കളക്ടര്‍
ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും: ജില്ലാ കളക്ടര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഇക്കൊല്ലത്തെ തീര്‍ഥാടനകാലം സുരക്ഷിതവും സുഗമവും ആക്കി തീര്‍ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നതായും എത്രയും വേഗം അവ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അപ്പം, അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവയുടെ വിതരണത്തിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും കുടിവെള്ള വിതരണത്തിനായി 25000ല്‍ അധികം ബോട്ടിലുകള്‍ ദിനംപ്രതി സജ്ജീകരിക്കുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യരും എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അജിത് കുമാറും പറഞ്ഞു. ശബരിമല പാതയില്‍ സെക്യൂരിറ്റി ക്യാമറയെ മറയ്ക്കും…
Read Moreശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവം: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന് : ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങളും വകുപ്പുതല സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിദിനം 1000 പേര്‍ക്ക് മാത്രമായിരിക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുക. ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനുളളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. റിസല്‍ട്ട് ഇല്ലാതെ വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. പമ്പാ നദിയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പകരം ഇവിടെ ഷവറുകള്‍ സ്ഥാപിക്കും. പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിനായി രണ്ടു ഷവര്‍ യൂണിറ്റുകള്‍കൂടി അധികമായി നിര്‍മ്മിക്കും. ജലസേചന വകുപ്പ് ഷവര്‍ യൂണിറ്റുകളിലേക്കും, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്കും അവശ്യമായ ജലം…
Read More