മണ്ഡല-മകരവിളക്ക് മഹോത്സവം:ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തം, എല്ലാം ഭംഗിയായി: മേൽശാന്തി ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം അയ്യപ്പന്റെ അനുഗ്രഹത്തോടെ ഏറ്റവും ഭംഗിയായാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. ഒരുപക്ഷേ, എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമാണ് കടന്നു പോവുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു. ദേവസ്വം വകുപ്പ്, പോലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയവരുടെ പ്രവർത്തനം ശ്ലാഖനീയമാണ്. കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മണ്ഡലകാലം പൂർത്തീകരിക്കാൻ സാധിച്ചത്. ഭക്തരുടെ നിറഞ്ഞ സാന്നിധ്യവും, ഭക്തിനിർഭരമായ അന്തരീക്ഷവും സന്നിധാനത്ത് ഉണ്ടായിരുന്നു. തിരക്ക് കൂടുതലായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിക്കാതെ മണ്ഡലകാലം പൂർത്തിയാക്കാൻ സാധിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ച ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക്…
Read Moreടാഗ്: ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/11/2022 )
ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 16/01/2023)
സന്നിധാനത്ത് ദര്‍ശനം ഇനി മൂന്ന് നാള്‍ കൂടി ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനമവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇതോടെ സന്നിധാനത്തേക്കെത്തുന്ന ഭക്തര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ തീര്‍ത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു. വലിയ നടപ്പന്തലില്‍ കാത്ത് നില്‍ക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിന്റെ സംതൃപ്തിയാണ് തീര്‍ത്ഥാടനകാലത്തിന്റെ അവസാന ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്കുള്ളത്. തിരക്കൊഴിഞ്ഞ ദര്‍ശന ഭാഗ്യത്തിനൊപ്പം കൗണ്ടറുകളില്‍ നിന്ന് വലിയ കാത്ത് നില്‍പ്പില്ലാതെ ആവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തര്‍ക്കാവുന്നുണ്ട്. ഇത്തവണത്തെ മകര ജ്യോതി ദര്‍ശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മകരവിളക്കാഘോഷത്തിന് ശേഷവും ഞായറാഴ്ച്ച ഉച്ചവരെ ഇടമുറിയാതെ ഭക്തരുടെ തിരക്കനുഭവപ്പെട്ടിരുന്നു. മകരജ്യോതി ദര്‍ശനത്തിനായി…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)
ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ സംഘക്കാരുടെ ശീവേലി konnivartha.com : ഭക്തി നിര്‍ഭരമായി സന്നിധാനത്ത് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവതയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു എഴുന്നുള്ളത്ത്.. പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിയ്ക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു. മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനമായി.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 15/01/2023)
സന്നിധാനത്തേക്ക് ഇടമുറിയാതെ ഭക്തജന പ്രവാഹം; തിരുവാഭരണ ദര്‍ശനം 19 വരെ മകരവിളക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ കണ്‍നിറയെ തൊഴുത് മനം നിറഞ്ഞ് മലയിറങ്ങി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാന്‍ ഭക്തരുടെ ഇടമുറിയാത്ത പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നട അടയ്ക്കുന്ന ജനുവരി 19 വരെ ഉണ്ടാവും. ജനുവരി ഒന്ന് മുതല്‍ 13,96,457 പേര്‍ വിര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തപ്പോള്‍ മകരവിളക്ക് ദിവസം മാത്രം 89,939 പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തിയത്. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ശനിയാഴ്ച്ച അര്‍ധരാത്രി വരെ 46712 ഭക്തര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കെത്തി. ശനിയാഴ്ച്ച പകല്‍ പമ്പയില്‍ നിലയുറപ്പിച്ച ഭക്തര്‍ ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച പുലര്‍ച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാന്‍ കാരണമായി. ശനിയാഴ്ച്ച മകരസംക്രമ പൂജയും കഴിഞ്ഞ് രാത്രി നടയടക്കുമ്പോഴും ദര്‍ശനപുണ്യം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)
മകരവിളക്ക് ശനിയാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങള്‍ക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തില്‍നിന്നുള്ള തിരുവാഭരണങ്ങള്‍ അണിയിച്ചുള്ള ദീപാരാധനയും വിശേഷാല്‍ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്. തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിക്കും. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടര്‍ന്നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍മാരുടെ കൈകളില്‍ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/01/2023)
ശബരിമല: വ്യാഴാഴ്ച വരെ ആകെ വരുമാനം 310.40 കോടി-പ്രസിഡന്റ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജനുവരി 12 വരെയുമുള്ള ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകെയുള്ള 310,40,97309 രൂപയില്‍ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വില്‍പ്പനയില്‍ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങള്‍ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/01/2023)
മകരജ്യോതി ദര്‍ശനം; സുസജ്ജമായി സന്നിധാനത്തെ മെഡിക്കല്‍ സംഘം മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്ത് ഉണ്ടാകാന്‍ ഇടയുള്ള തിരക്ക് മുമ്പില്‍ കണ്ട് ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗവും സുസജ്ജമായി. ചികിത്സ വേണ്ടി വരുന്നവര്‍ക്കെല്ലാം യഥാസമയം ചികിത്സ ലഭ്യമാക്കാനുതകുന്ന വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. പന്ത്രണ്ട് ഡോക്ടര്‍മാര്‍, ആറ് നേഴ്സുമാര്‍, ആറ് നഴ്സിംഗ് അസിസ്റ്റന്റുമാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ആറ് സ്പെഷ്യല്‍ പ്യൂണുമാര്‍, ആറ് ഗ്രേഡ് 1, 2 ജീവനക്കാര്‍ തുടങ്ങിയവരാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ദിവസവും ആയിരത്തി അഞ്ഞൂറിന് മുകളില്‍ ആളുകള്‍ നിലവില്‍ ഒപി ടിക്കറ്റെടുത്ത് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. മകരജ്യോതി ദര്‍ശന വേളയില്‍ ചികിത്സ വേണ്ടി വരുന്നവര്‍ക്ക്, ആവശ്യമായ ചികിത്സയുടെ സ്വഭാവം തിരിച്ചറിഞ്ഞ് പച്ച, മഞ്ഞ, ചുവപ്പ് വിഭാഗങ്ങളായി ടാഗ് ചെയ്താകും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുക. മകര ജ്യോതി ദര്‍ശനത്തിന് കൂടുതല്‍ ആളുകള്‍ തമ്പടിക്കുന്ന…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2023)
തിരുവാഭരണ ഘോഷയാത്ര നാളെ (ജനുവരി 12) പന്തളത്തുനിന്നും പുറപ്പെടും മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. പന്തളം വലിയതമ്പുരാന്‍ പന്തളം കൊട്ടാരം വലിയതമ്പുരാന്‍ മകയിരം നാള്‍ രാഘവ വര്‍മ പ്രതിനിധിയായി രാജരാജ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. 11 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിയ്ക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍
10 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യന്റെ സന്നിധിയില്‍ പാടി വനപാലകര്‍ konnivartha.com : പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസിനെയും അത് ഭക്തിസാന്ദ്രമാക്കി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ സ്തുതികളാലപിച്ചത്. ഗംഗയാറു പിറക്കുന്നു, വിഘ്‌നേശ്വരാ ജന്മനാളികേരം, കര്‍പ്പൂര പ്രിയനേ തുടങ്ങി 15 ഗാനങ്ങള്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 2012 വരെ എല്ലാ വര്‍ഷവും ഡിസംബര്‍ 12 ന് സന്നിധാനത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാനാലാപനം നടന്നിരുന്നു. എന്നാല്‍ അതിനു ശേഷം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഈ വര്‍ഷം വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി വരും വര്‍ഷങ്ങളിലും തുടരുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.…
Read Moreശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/01/2023 )
മകരവിളക്കുല്‍സവം: ഒരുക്കങ്ങള്‍ വിലയിരുത്തി മകരവിളക്ക് മഹോല്‍സവത്തിന്റെ ഭാഗമായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന മുന്നൊരുക്കങ്ങള്‍ പുതുതായി ചുമതലയേറ്റ സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.എസ്. ബിജുമോനും സംഘവും പരിശോധിച്ചു. തുടര്‍ന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി. മകരവിളക്ക് സമയത്ത് തീര്‍ഥാടകര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം, ഉരക്കുഴി, വാട്ടര്‍ടാങ്ക് ഭാഗങ്ങള്‍, മാഗുണ്ട, ഇന്‍സിനിനേറ്റര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ചിലയിടങ്ങളില്‍ ബാരിക്കേഡുകള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ടെന്നും ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള സംവിധാനം പര്യാപ്തമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതാപന്‍ നായര്‍, മരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് വിജയന്‍, സന്നിധാനം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് ചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ശബരിമലയിലെ ചടങ്ങുകള്‍ (10.01.2023) ……… പുലര്‍ച്ചെ 2.30 ന് പള്ളി…
Read More