ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2024 )

മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 08/01/2024 )

  തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി മകരവിളക്ക് മഹോത്സവകാലത്തെത്തുന്ന തീർത്ഥാടകരെ സ്വീകരിക്കാനായി പമ്പ മുതൽ സന്നിധാനം വരെ ഒരുങ്ങി കഴിഞ്ഞു ആഴിയും പതിനെട്ടാം പടിയും നെയ്ത്തോണിയും അഗ്നിരക്ഷാസേനയും വിശുദ്ധി സേനയും കഴുകി വൃത്തിയാക്കി സന്നിധാനത്തിന്റെ പരിസരവും മാളികപ്പുറം പരിസരവും നടപ്പന്തലും ശുചീകരിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ദേവസ്വം ബോർഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 13 വരെ ഓൺലൈനിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത 80,000 പേർക്കാണ് ദർശനം സാധ്യമാവുക. ജനുവരി 10 ന് ശേഷം സ്പോർട്ട് ബുക്കിംഗ് സംവിധാനം നിലവിലുണ്ടാവില്ല. വെർച്വൽ ക്യൂ ടിക്കറ്റില്ലാത്ത ഒരു തീർത്ഥാടകനേയും സന്നിധാനത്തേക്ക് കടത്തിവിടില്ല. ജനുവരി 14 ന് 50,000 പേർ, 15 ന് 40,000 പേർ എന്നിങ്ങനെയാണ് വെർച്വൽ സൗകര്യം നിശ്ചയിച്ചത്. ഈ ദിവസങ്ങളിലെ ബുക്കിംഗ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 07/01/2024 )

  ഡോളി: അമിത തുക ഈടാക്കിയാൽ കർശന നടപടി പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള ഡോളി യാത്രയ്ക്ക് ദേവസ്വം നിശ്ചയിച്ചതിലും കൂടുതൽ തുക തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്യൂട്ടി മജിസ്ട്രേട്ട് പരിശോധന നടത്തി. തീർത്ഥാടകരിൽ നിന്നും അമിത തുക ഈടാക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ കൈ കൊള്ളുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് ആർ സുമീതൻ പിള്ള അറിയിച്ചു. പാചക ഗ്യാസിന്റെ ദുരുപയോഗം പാടില്ല ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെടുക്കും. അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെയും നടപടിയുണ്ടാകും. ഇക്കാര്യത്തിൽ എല്ലാവരും നിയമാനുസൃതം മുന്നോട്ട് പോകണമെന്നും ഡ്യൂട്ടി മജിസ്ട്രേട്ട് വാർത്താ കുറിപ്പിൽ അറിയിച്ചു. അയ്യപ്പഭക്തരുടെ മനം നിറച്ച് വൈഷ്ണവം ഭജൻസ് സന്നിധാനത്ത് അയ്യപ്പഭക്തരുടെ മനം നിറച്ച് ഭക്തിഗാന സുധയുമായി ഭജനസംഘം. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു കീഴിലെ വൈഷ്ണവം ഭജൻസാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനകൾ ആലപിച്ചത്. രഞ്ജിഷ് ദേവും ആനന്ദും…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 06/01/2024 )

  മകരവിളക്കുൽസവം: യാത്ര ക്ലേശമല്ല, വിപുലമായ ഒരുക്കങ്ങളോടെ കെ എസ് ആർ ടി സി konnivartha.com: മകരവിളക്കുൽസവത്തിന് തിരക്കേറിയതോടെ വിപുലമായ ക്രമീകരണങ്ങളുമായി കെ എസ് ആർ ടി സി. നിലവിലെ സർവ്വീസുകൾക്ക് പുറമെ തിരക്ക് പരിഗണിച്ച് പത്ത് ചെയിൻ സർവ്വീസുകളും 16 ദീർഘ ദൂര സർവ്വീസുകളും കെ എസ് ആർ ടി സി വർദ്ധിപ്പിച്ചു. മകരവിളക്കിന്റെ ഭാഗമായി ജനുവരി 15 ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 800 ബസ്സുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്ന തീർത്ഥാടകർക്കായി കൂടുതൽ ചെയിൻ ദീർഘ ദൂര സർവ്വീസുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കെ എസ് ആർ ടി സി പമ്പ സ്പെഷ്യൽ ഓഫീസർ ടി. സുനിൽകുമാർ അറിയിച്ചു. പമ്പ ഹിൽ ടോപ്പുമുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസ്സുകൾ ഇടതടവില്ലാതെ സർവ്വീസ്…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/01/2024)

  കെ.പി.മോഹനൻ എം.എൽ.എയും സംഘവും ശബരീശ ദർശനം നടത്തി ദർശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായി കെ.പി.മോഹനൻ എം.എൽ.എ.യും ശബരിമലയിലെത്തി. കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂരിലെ വസതിയിൽ ഭാര്യ ഹേമജ ഉൾപ്പടെ 44 സ്വാമിമാർക്ക് കെട്ടുനിറച്ച് നൽകിയാണ് ഇന്ന് എം.എൽ.എ.ശബരിമല ധർമശാസ്താവിനെ തൊഴാനെത്തിയത് .   കോവിഡ് കാലത്ത് ഒഴികെ മുടങ്ങാതെ അയ്യപ്പദർശനം തേടുന്ന മോഹനൻ ഇത് അമ്പത്തിനാലാം തവണയാണ് മുദ്രയണിയുന്നത്. എരുമേലിയിൽ പേട്ട തുള്ളി ചൊവ്വാഴ്ച രാവിലെ സന്നിധാനത്തെത്തി. ശബരീശ ദർശനത്തിനു ശേഷം രാവിലെ 11 ന് നെയ്യഭിഷേകം നടത്തി തുടർന്ന് മാളികപ്പുറത്തും ദർശനം നടത്തി. .പുത്തൂരിലെ വീട്ട് മുറ്റത്ത് നിന്നും കെട്ട് നിറച്ചാണ്  45 അംഗ സംഘം രണ്ട് വാഹനങ്ങളിലായി യാത്ര തിരിച്ചത്. ഗുരുസ്വാമിയായ എം.എൽ.എയാണ് കെട്ട് നിറ നടത്തിയത്. പിതാവ് അന്തരിച്ച മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ കാലം മുതലെ തുടങ്ങിയതാണ് കെ.പി.മോഹനൻ്റെ ശബരിമല…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 01/01/2024 )

  പുതുവർഷ പുലരിയിൽ നാല് ഭക്തരുടെ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം konnivartha.com: ശബരിമലയിൽ പുതുവത്സര പുലരിയിൽ നാലുഭക്തർ ചേർന്ന് വഴിപാടായി അയ്യപ്പ സ്വാമിയ്ക്ക് 18018 നെയ്തേങ്ങയിലെ നെയ്യഭിഷേകം ചെയ്തു. ബാംഗ്ലൂരിലെ വിഷ്ണുശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്. ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന് . നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനുംശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. രാവിലെ 3.30 മുതൽ ഏഴുവരേയും രാവിലെ എട്ടു മുതൽ 11.30 വരേയുമാണ് നെയ്യഭിഷേകം. രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു 20000നെയ്തേങ്ങയാണ് വിഷ്ണു ശരൺ ഭട്ടും സുഹൃത്തുക്കളും അഭിഷേകത്തിനായി ഒരുക്കിയത്. 2021 ജനുവരി ഒന്നിനും ഇവർ 18018 നെയ്തേങ്ങ നെയ്യഭിഷേകം നടത്തിയിരുന്നു. തിരുവിതാംകൂർ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 31/12/2023)

  സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ : പുതുവത്സരദിനത്തിൽ 27 കേന്ദ്രങ്ങളിൽ ( 2024 ജനുവരി ഒന്ന്)മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും.) ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. konnivartha.com: ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഡിസം.25 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചിരുന്നു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 30/12/2023)

  ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി konnivartha.com: ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസം. 30)വൈകിട്ട് അഞ്ചിന്ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു. ഇതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമായി . വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്ന് ഏറ്റുവാങ്ങിയ മാളികപ്പുറം മേൽശാന്തി പി ജി മുരളി ഗണപതിയെയും നാഗരാജാവിനെയും തൊഴുതശേഷം മാളികപ്പുറം ശ്രീകോവിലും തുറന്നു. മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി കൃഷ്ണകുമാർ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ ഒ ജി ബിജു എന്നിവർ നടതറക്കുമ്പോൾ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ശബരിമല മേൽ ശാന്തി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 29/12/2023)

  മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും : തീർത്ഥാടകരെ സ്വീകരിക്കാൻ സന്നിധാനം ഒരുങ്ങി : മകരവിളക്ക് ജനുവരി 15 ന് : മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ പൂര്‍ത്തിയായി : സന്നിധാനം ആയുർവേദ ആശുപത്രിയിൽ12 ലക്ഷം രൂപയുടെ മരുന്നുകളെത്തി   konnivartha.com:മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച ( ഡിസം 30 ) നട തുറക്കും മകരവിളക്ക് മഹോത്സവത്തിനായി  ( ഡിസംബർ 30 ) വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നടതുറക്കും. തുടർന്ന് മേൽശാന്തി ആഴിയിൽ അഗ്നി പകരും. അതിനുശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും.മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 27/12/2023)

തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു: മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി konnivartha.com: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്. മണ്ഡലപൂജയ്ക്ക് മുന്നോടിയായി കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എൽ. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി. സുന്ദരേശന്‍, എഡിജിപി എം.ആര്‍ അജിത് കുമാര്‍, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, സന്നിധാനം സ്പെഷൽ ഓഫീസർ കെ.എസ്.സുദർശൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല…

Read More