കൈയേറ്റത്തിന്റെ കാലഘട്ടം അവസാനിച്ചു, ഇത് വികസനത്തിന്റെ യുഗം:സമാധാനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയുടെ ബലഹീനതയായി കാണരുത് : പ്രധാനമന്ത്രി രാജ്യത്തെ സൈനികരുമായി ആശയവിനിമയം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ നിമുവിലെത്തി. സിന്ധു നദിയുടെ തീരത്താണ് സംസ്കാര്‍ പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന നിമു. പ്രധാനമന്ത്രി ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും തുടര്‍ന്ന് കരസേന, വ്യോമസേന, ഐടിബിപി സൈനികരുമായി സംവദിക്കുകയും ചെയ്തു. സൈനികരുടെ ധീരതക്ക് പ്രണാമം നമ്മുടെ ധീരരായ സേനാംഗങ്ങള്‍ക്ക് പ്രണാമമര്‍പ്പിച്ച പ്രധാനമന്ത്രി, മാതൃരാജ്യത്തോടുള്ള അവരുടെ കൂറും ധൈര്യവും സമാനതകളില്ലാത്തതാണെന്ന് പറഞ്ഞു. നമ്മുടെ സൈന്യം ഉറച്ചുനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നുവെന്ന ബോധം ഉള്ളതിനാലാണ് ഇന്ത്യയിലെ ജനങ്ങള്‍ ജീവിതം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗല്‍വാന്‍ താഴ്വരയിലെ ത്യാഗത്തെ അനുസ്മരിച്ചു ഗല്‍വാന്‍ താഴ്വരയില് ജീവത്യാഗം…
Read More