റഷ്യക്കും യുക്രൈനും മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യ. സുമിയിലെ മുഴുവൻ ആളുകളെയും ഒഴിപ്പിക്കുമെന്ന് സുമിയിലെ ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. വിദ്യാർത്ഥികൾ സമാനതകളില്ലാത്ത ഇച്ഛാശക്തിയും ദൃഢതയും കാണിച്ചു. വിദ്യാർത്ഥികൾ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഖാർകീവിലെ ഭൂരിഭാഗം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കി. സുമിയിൽ ആക്രമണവും ഗതാഗതവുമാണ് വെല്ലുവിളി. 24 മണിക്കൂറിനിണ്ടെ 15 വിമാനങ്ങൾ സർവീസ് നടത്തി. 13 വിമാനങ്ങൾ കൂടി സർവീസ് നടത്തും. യുക്രൈനിൽ നിന്ന് 13,000 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തങ്ങൾക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. തങ്ങൾക്കെതിരെ ഉപരോധമെന്നാൽ യുദ്ധപ്രഖ്യാപനമാണെന്ന് പുടിൻ പറഞ്ഞു. യുക്രൈനിൽ വ്യോമപാത നിരോധനം ഏർപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമാണ്. റഷ്യയിൽ പട്ടാള നിയമം പ്രഖ്യാപിക്കില്ല. യുക്രൈൻ പൂർണമായി പിടിച്ചടക്കുമെന്നും…
Read More