konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഓടയുടെ മുകളില്‍ ഇട്ട സ്ലാബ് തെന്നി ഒരാള്‍ ഓടയില്‍ വീണു .കാലിനു പൊട്ടല്‍ ഉണ്ടായി . കോന്നി കൊല്ലന്‍പടിയില്‍ ഉള്ള ഓടയില്‍ ആണ് മണിമലതെക്കേതില്‍ എം ആര് മുരളി (73) വീണത് .ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു .കാലിനു പൊട്ടല്‍ ഉണ്ട് . കെ എസ് ടി പി റോഡു പണികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്ലന്‍പടിയിലെ ഓട നിര്‍മ്മാണം അശാസ്ത്രീയം ആണെന്ന് നാട്ടുകാര്‍ കരാര്‍ എടുത്ത കമ്പനി ചുമതല ഉള്ള ജീവനക്കാരനോട് പറഞ്ഞിരുന്നു . ഓടയുടെ മുകളില്‍ ഇടുന്ന ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല . ഇതിനു മുകളിലൂടെ ആരെങ്കിലും നടന്നാല്‍ സ്ലാബ് തെറ്റി ഓടയില്‍ വീഴും .ഇവിടെ രണ്ടു സ്ഥലത്ത് ഇതേ അവസ്ഥ ആണ് .മുന്‍പും ആളുകള്‍ ഇതില്‍ വീണിട്ടും കരാര്‍ കമ്പനി പുതുക്കി പണിതില്ല .…
Read More