കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തയ്യാറായി. വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,54,100 സമ്മതിദായകരാണുള്ളത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,53,930 സ്ത്രീകളും 5,00,163 പുരുഷന്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. ആറന്മുളയില്‍ 1,24,922 സ്ത്രീകളും 1,12,428 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,37,351 വോട്ടര്‍മാരാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,11,030 സ്ത്രീകളും 1,01,257 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,12,288 വോട്ടര്‍മാരുണുള്ളത്. അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,10,802 സ്ത്രീകളും 97,294 പുരുഷന്‍മാരും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,08,099 വോട്ടര്‍മാരാണുള്ളത്. കോന്നി നിയോജക മണ്ഡലത്തില്‍ 1,07,106 സ്ത്രീകളും 95,622 പുരുഷന്‍മാരും ഉള്‍പ്പടെ 2,02,728 വോട്ടര്‍മാരാണുള്ളത്. റാന്നി…
Read More