മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ, 101) അന്തരിച്ചു konnivartha.com: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. ഭർത്താവ് പ്രശസ്തനായ കാഥികൻ കെ കെ വാദ്ധ്യാരുടെ ഹാർമ്മോണിസ്റ്റും പിൻപാട്ടുകാരിയുമായിരുന്നു. കെ കെ വാദ്ധ്യാരോടൊപ്പം നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു.സിംഗപ്പുർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങിലും പാട്ടമ്മ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് കെ കെ വാദ്ധ്യാരുടെ മരണത്തിന് ശേഷം സൗദാമിനിയമ്മ കാഥികയെന്ന നിലയിലും തിളങ്ങി. 4 വർഷം മുൻപ് വരെ പാട്ടു പഠിപ്പിക്കുമായിരുന്നു. ഓർമ്മശക്തിക്കും ശബ്ദത്തിനും ഒരു കുഴപ്പവുമില്ലായിരുന്നു. സൗദാമിനിയമ്മ ഒരു ജൻമം പാട്ടിൽ ജീവിക്കുകയാണ്.കോന്നി വാര്‍ത്ത ആണ് പാട്ടമ്മയെ ജന മധ്യത്തില്‍ അവതരിപ്പിച്ചത് . പിന്നീട് നിരവധി ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ താരമായി . കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ, സംസ്കാര സാഹിതി പുരസ്കാരം അടക്കം നിരവധി ബഹുമതികൾ പാട്ടമ്മയെ തേടിയെത്തി .മുഖ്യമന്ത്രി പിണറായി വിജയൻ…
Read More