108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

  konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാര്‍ നടത്തി വന്ന സമരങ്ങള്‍ പിന്‍വലിച്ചു . ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരങ്ങള്‍ പിന്‍വലിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ജൂണ്‍ മാസം ലഭിക്കാന്‍ ഉള്ള ശമ്പളം ഈ മാസം 30 ന് നല്‍കാന്‍ ധാരണയായി . തൊഴിലാളികളുടെ ശമ്പളം എല്ലാ മാസവും പത്താം തീയതി നല്‍കുവാനും തീരുമാനം എടുത്തു .108 ആംബുലന്‍സ്സുകളുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം പരിഹരിക്കും .സമരത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്ക് എതിരെ നടപടി ഉണ്ടാകില്ല . തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തുവാനും ചര്‍ച്ചയില്‍ തീരുമാനം എടുത്തു . എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചതിനെ തുടര്‍ന്നാണ്‌ സമരത്തിന് തുടക്കമായത് . സൂചന സമരം നടത്തി എങ്കിലും ഫലം കാണാത്തതിനാല്‍…

Read More

ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി ( 23/07/2024 )

  konnivartha.com: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസുകൾ ഇന്ന് സർവീസ് നിർത്തിവെച്ചു .സിഐടിയു നേതൃത്വം നൽകുന്ന എംപ്ലോയീസ് യൂണിയനാണ് സമരരംഗത്തുള്ളത്.ഒരാഴ്ചയിലേറെയായി നടത്തുന്ന നിസ്സഹകരണ സമരം ഫലംകാണാത്ത സാഹചര്യത്തിലാണ് സമരം.പണിമുടക്കുന്ന ജീവനക്കാർ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ മാസവും ഏഴിന്‌ മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ്‌ ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഇന്ന് 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു . കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.ഇഎംആർഐ ഗ്രീൻ ഹെൽത്ത്…

Read More