സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

konnivarth.com :റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മണിയാര്‍ ഡാം കേന്ദ്രീകരിച്ചുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു ജലവിഭവ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ഇതിന്റെ നിര്‍മ്മാണം ആരംഭിക്കും.  കൂടാതെ പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പ്രകൃതിയുടെ വന്യ സൗന്ദര്യം ആസ്വദിക്കുന്ന പെരുന്തേനരുവി ടൂറിസം പദ്ധതിയെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ സാമഗ്ര പദ്ധതി നടപ്പാക്കും. പെരുന്തേനരുവി ചെറുകിട ജലവൈത പദ്ധതിയുടെ പ്രദേശങ്ങളെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയും ട്രക്കിങ്, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, നദീതീരത്തുകൂടിയുള്ള സ്‌കൈ വാക്ക് എന്നിവയുടെ…

Read More