ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തിയതിന് 20 യൂട്യൂബ് ചാനലുകളും 2 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തു രഹസ്യാന്വേഷണ ഏജൻസികളുടെയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഭാഗമായി, ഇന്റർനെറ്റിൽ ഇന്ത്യാ വിരുദ്ധവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകളും 2 വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാൻ തിങ്കളാഴ്ച മന്ത്രാലയം ഉത്തരവിട്ടു. രണ്ട് വ്യത്യസ്ത ഉത്തരവുകളിലൂടെ – 20 യൂട്യൂബ് ചാനലുകൾ സംബന്ധിച്ഛ് യുട്യൂബിനോടും, 2 വാർത്താ വെബ്സൈറ്റുകൾ സംബന്ധിച്ഛ് ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിക്കാൻ ടെലികോം വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായി ബന്ധപ്പെട്ടതും സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നതുമായ വിഷയങ്ങളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ വേണ്ടി പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന, ഒരു ഏകോപിത വിവര ശൃംഖലയുടെ ഭാഗമാണ് ചാനലുകളും വെബ്സൈറ്റുകളും. കശ്മീർ, ഇന്ത്യൻ സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വിഷയങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കം പോസ്റ്റ്…
Read More