യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ഒക്ടോബർ മാസത്തെ റിക്രൂട്ട്‌മെൻ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു

  konnivartha.com: ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ഒക്ടോബർ മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്. നിയമന ഫലങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക  The following Recruitment Results have been finalized by the Union Public Service Commission during the month of October, 2024. The recommended candidates have been informed individually by post.

Read More

തൊഴില്‍മേള: ആയിരത്തില്‍പരം ഒഴിവുകള്‍ (2024 നവംബര്‍ ഒന്‍പതിന്)

  konnivartha.com: മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍ നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം. ഫോണ്‍ : 0469 2785434, 04735 224388.

Read More

എൻപിഎസ് വാത്സല്യ പദ്ധതി 2024 സെപ്റ്റംബർ 18ന് ഉദ്ഘാടനം ചെയ്യും

  2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമല സീതാരാമൻ 2024 സെപ്റ്റംബർ 18 ന് ന്യൂഡൽഹിയിൽ എൻ പി എസ് വാത്സല്യ പദ്ധതി ആരംഭിക്കും. സ്‌കൂൾ കുട്ടികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യയിൽ അംഗമാകുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം, പദ്ധതിയുടെ ബ്രോഷർ പ്രകാശനം, പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് പെർമനൻ്റ് റിട്ടയർമെൻ്റ് അക്കൗണ്ട് നമ്പർ (PRAN) കാർഡുകൾ വിതരണം ചെയ്യൽ എന്നിവ കേന്ദ്ര ധനമന്ത്രി നിർവഹിക്കും. ന്യൂഡൽഹിയിൽ നടക്കുന്ന എൻപിഎസ് വാത്സല്യ പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 75 ഓളം സ്ഥലങ്ങളിൽ ഒരേസമയം പരിപാടികൾ സംഘടിപ്പിക്കും. ഇവിടങ്ങളിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയും ആ സ്ഥലത്തെ പുതിയ പ്രായപൂർത്തിയാകാത്ത വരിക്കാർക്ക് PRAN അംഗത്വം വിതരണം നടത്തുകയും ചെയ്യും. പെൻഷൻ അക്കൗണ്ടിൽ തുക നിക്ഷേപിച്ച് കുട്ടികളുടെ…

Read More

പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 27 മുതല്‍

    konnivartha.com/ കൊച്ചി: പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ആഗസ്റ്റ് 27 മുതല്‍ 29 വരെ നടക്കും. 1291.4 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 34,200,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 427 രൂപ മുതല്‍ 450 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 33 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 33ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്കായി മാറ്റി വെച്ചിരിക്കുന്ന ഓഹരികള്‍ക്ക് ഒന്നിന് 22 രൂപ വീതം ഡിസ്കൗണ്ട് ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.   കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക്…

Read More

സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ, 2024 നായി എസ് എസ് സി അപേക്ഷ ക്ഷണിച്ചു

  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡിപരീക്ഷ , 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ തുറന്നതും മത്സരപരവും കമ്പ്യൂട്ടർ അധിഷ്ഠിതവും ആയി നടത്തും ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി, ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.nic.in  എന്നീ വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 26 /07/2024 തീയതികളിലെ എസ്എസ്‌സി നോട്ടീസ് റഫർ ചെയ്യാൻ നിർദ്ദേശിക്കുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 17 08/2024 (23.00 hrs) ആണ്. മേൽപ്പറഞ്ഞ റിക്രൂട്ട്‌മെന്റിന് സംവരണത്തിന് അർഹതയുള്ള SC/ST/PWD/Ex-Serviceman വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിരിക്കുന്നു.

Read More

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ:മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് & ഹവൽദാർ (CBIC & CBN) പരീക്ഷ, 2024

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (CBIC & CBN) പരീക്ഷ, 2024 രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. പരീക്ഷയുടെ ഘട്ടം ഒന്ന്, രണ്ട് എന്നിവ 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് SSC വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 27.6.2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധികേണ്ടതാണ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.07.2024 (രാത്രി 11 മണി) മേൽപ്പറഞ്ഞ റിക്രൂട്ട്‌മെൻ്റിനുള്ള സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി /…

Read More

ലൈറ്റ് ഹൗസ്സുകളെ പൂര്‍ണ്ണമായും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും :കേന്ദ്ര തുറമുഖ മന്ത്രി

  konnivartha.com: ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെ അധ്യക്ഷതയിൽ കേരളത്തിലെ വിഴിഞ്ഞത്ത് യോഗം ചേർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. ചരിത്ര-സാംസ്കാരിക- പ്രകൃതിദൃശ്യ സംഗമകേന്ദ്രങ്ങളായി ലൈറ്റ് ഹൗസുകളുടെ അതുല്യമായ വിനോദസഞ്ചാര സാധ്യതകൾ പ്രദർശിപ്പിക്കുന്നതു വിഭാവനം ചെയ്യുന്നതും തന്ത്രങ്ങൾ മെനയുന്നതും ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത (MoPSW) മന്ത്രാലയത്തിന് കീഴിലുള്ള ലൈറ്റ്‌ഹൗസ്‌- ലൈറ്റ്‌ഷിപ്പ്‌സ് ഡയറക്‌ടറേറ്റ് ജനറൽ സംഘടിപ്പിച്ച ഈ സംഗമം. “പ്രധാനമന്ത്രി നരേന്ദ്ര മോദി ജി വിഭാവനം ചെയ്തതുപോലെ, ഈ ഐതിഹാസിക സമുദ്ര ഘടനകളെ ഊർജസ്വലമായ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് സാധൂകരിക്കുംവിധം, 2024 ഏപ്രിൽ മുതൽ ജൂൺ വരെ 5 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ലൈറ്റ് ഹൗസുകൾ സന്ദർശിച്ചു”സോനോവാൾ വിലയിരുത്തി. വിഴിഞ്ഞത്ത് പുതിയ ദൃശ്യ-ശ്രവ്യ പ്രദർശനവും വിനോദസഞ്ചാരികൾക്കുള്ള മറ്റ് സൗകര്യങ്ങളും സൗകര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് വികസിപ്പിക്കും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും…

Read More

മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ്, ഹവിൽദാർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ 2024: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു konnivartha.com: മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. അപേക്ഷകൾ https://ssc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക. 2024 ജൂലായ് 31ന് രാത്രി പതിനൊന്നു മണി വരെ അപേ‍ക്ഷകൾ സമ‍ർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവ‍ർ, അംഗപരിമിത‍ർ, വിമുക്തഭടന്മാ‍ർ എന്നിവ‍രെ പരീക്ഷാഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2024 ഒക്ടോബർ/നവംബർ മാസങ്ങളിലായിരിക്കും ഒന്നാം ഘട്ട പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. തസ്തിക, ഒഴിവുകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാഘടന, അപേക്ഷിക്കേണ്ട രീതി എന്നിവയുൾപ്പെടുന്ന വിശദവിവരങ്ങൾ…

Read More

കമ്പൈൻഡ് ബിരുദ-തല പരീക്ഷ, 2024

  konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, 2024-ലെ കമ്പൈൻഡ് ബിരുദ-തല പരീക്ഷയ്ക്കായി രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. പരീക്ഷയുടെ ഒന്നാം ഘട്ടം 2024 സെപ്റ്റംബർ-ഒക്ടോബറിൽ നടക്കും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് എസ്എസ്‌സി വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. ഈ പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ  www.ssckkr.kar.nic.in  https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 24/06/2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 24/07/2024 (രാത്രി പതിനൊന്ന് മണി വരെ) ആണ്. എല്ലാ വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി / വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന്…

Read More

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( 2024 ജൂൺ 28)

  konnivartha.com: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടര്‍  അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Read More