ശബരിമല : ദർശനത്തിനെത്തിയത് 28,93,210 പേർ

  മുൻവർഷത്തെ അപേക്ഷിച്ച് 4,45,703 ഭക്തരുടെ വർധന പുൽമേടു വഴി എത്തിയവരുടെ എണ്ണം 60304:സ്‌പോട്ട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു . ശബരിമല: തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ ഇന്നലെ വരെ എത്തിയത് 28,93,210 പേർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വർധന. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 24,47,507 ഭക്തരാണ് ദർശനം നടത്തിയത്. വെർച്ചൽ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തൽസമയ ഓൺലൈൻ ബുക്കിങ്(സ്‌പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് ശനിയാഴ്ച വരെയെത്തിയത്. പുൽമേട് വഴി വഴി വന്നവർ 60304 ആണ്. ഞായറാഴ്ച(ഡിസംബർ 22) ഉച്ചയ്ക്കു 12 മണിവരെ 10966 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്‌പോട്ട് ബുക്കിങ് അഞ്ചുലക്ഷം ( 501,301) കവിഞ്ഞു. ഈ തീർഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിനു സാക്ഷ്യം വഹിച്ച…

Read More