നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സഹകരണ ബാങ്കുകൾക്കെതിരെ പിഴ ചുമത്തി കർശന നടപടിയുമായി റിസർവ് ബാങ്ക്. മഹാരാഷ്ട്രയിലെ 2 സഹകരണ ബാങ്കുകൾക്കും കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും ഓരോ ബാങ്കുകൾക്കും എതിരെയാണ് നടപടി. ജനലക്ഷ്മി സഹകരണ ബാങ്ക്, സോലാപൂർ ജനതാ സഹകരണ ബാങ്ക്, ചിക്കമംഗലൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, ദിണ്ടിഗൽ അർബൻ സഹകരണ ബാങ്ക് എന്നിവക്ക് എതിരെയാണ് തുക പിഴയടക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.ആകെ 59.90 ലക്ഷം രൂപ പിഴയടക്കാനാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.നിശ്ചിത സമയ പരിധിക്കുള്ളിൽ ബാങ്കിൽ മാനേജ്മെൻ്റിന് ബോർഡിനെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെന്ന കാരണത്തിലാണ് നടപടി. കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് മറുപടി നൽകിയെങ്കിലും അതിൽ തൃപ്തരാകാതെയാണ് ആര്‍ ബി ഐ പിഴയിട്ടത്. The Reserve Bank of India (RBI) has, by an order dated February 28, 2024, imposed a…
Read More