പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 500 പഠന മുറികള്‍

  പത്തനംതിട്ട ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുങ്ങുന്നത് 500 പഠനമുറികള്‍. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിനു രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന ജില്ലയിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണു വീടിനൊപ്പം പഠനമുറി ഒരുക്കുന്നതിനു ധനസഹായം ലഭിക്കുന്നത്. ജില്ലയില്‍ 467 പേര്‍ പഠനമുറി നിര്‍മ്മാണം ആരംഭിച്ചു. 74 പേര്‍ പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ധനസഹായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം നടത്തുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കു ധനസഹായ തുക നാലു ഗഡുക്കളായാണു വിതരണം ചെയ്തുവരുന്നത്. ആദ്യ ഘട്ടത്തില്‍ അടിത്തറ നിര്‍മ്മാണത്തിന് 30,000…

Read More