രാഷ്ട്രപതി ദ്രൗപദി മുർമു വിവിധ വിഭാഗങ്ങളിലായി എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു. 2022-ലെ ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം മിഥുൻ ചക്രവർത്തിക്ക് രാഷ്ട്രപതി സമ്മാനിച്ചു. നമ്മുടെ സിനിമകൾ നമ്മുടെ സമൂഹത്തിൻ്റെ കലാബോധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ജീവിതം മാറുകയാണ്. കലയുടെ നിലവാരം മാറുകയാണ്. പുതിയ അഭിലാഷങ്ങൾ ഉയർന്നുവരുന്നു. ഒപ്പം പുതിയ പ്രശ്നങ്ങളും ഉയർന്നുവരുന്നു. പുതിയ അവബോധം ഉയർന്നുവരുന്നു. ഈ മാറ്റങ്ങൾക്കിടയിലും, സ്‌നേഹത്തിൻ്റെയും അനുകമ്പയുടെയും സേവനത്തിൻ്റെയും മാറ്റമില്ലാത്ത മൂല്യങ്ങൾ ഇപ്പോഴും നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നു. പുരസ്കാരം ലഭിച്ച ചലച്ചിത്രങ്ങളിൽ എല്ലാം ഈ മൂല്യങ്ങൾ ഉൾ ചേർത്തിരിക്കുന്നത് നമുക്ക് കാണാൻ കഴിയും.രാഷ്ട്രപതി പറഞ്ഞു . വിവിധ ഭാഷകളിലായി രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും സിനിമകൾ നിർമ്മിക്കപ്പെടുന്ന ഇന്ത്യൻ ചലച്ചിത്രരംഗം, ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഏറ്റവും…
Read More