konnivartha.com: മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് (76) അന്തരിച്ചു.സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും പ്രവർത്തിച്ചു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എംവി ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്( മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ), മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്. സംസ്കാരം ആഗസ്റ്റ് 27ന് വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും. Former Accountant General James K. Joseph passes away konnivartha.com: Former Accountant General James K. Joseph, 76, passed away…
Read Moreടാഗ്: 76
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കുന്നു: ജില്ല സ്ത്രീ പുരുഷൻ ട്രാൻസ്‌ജെൻഡർ ആകെ തിരുവനന്തപുരം 1507550 1330503 24 2838077 കൊല്ലം 1181236 1041513 21 2222770 പത്തനംതിട്ട 575832 502712 6 1078550 ആലപ്പുഴ 943584 838984 12 1782580 കോട്ടയം 833032 780551 11 1613594…
Read More