ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി

ശബരിമലയിലെ അറിയപ്പെടാത്ത അയ്യപ്പന്മാരെ കാണുവാൻ ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ എത്തി പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വനാന്തർ ഭാഗത്തുള്ള വനവാസികൾ ഇക്കുറി ഓണം കഴിഞ്ഞും ഓണസദ്യ ഉണ്ടു പുതുവസ്ത്രം അണിഞ്ഞു .കോന്നിയിലെ ഒരുകൂട്ടം സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകർ ആണ് ശബരിമല കാടുകളിൽ കഴിയുന്ന വനവാസികൾക്ക് ഭക്ഷണവും പുതു വസ്ത്രവും എത്തിച്ചത് . ശബരിമലയിലേക്ക് പോകുന്ന വഴി ളാഹ കയറ്റം കഴിഞ്ഞ് ഉള്ള മലമ്പണ്ടാര വിഭാഗത്തിലെ ആദിവാസികളുടെ ഊരുകളിലാണ് സഹായം എത്തിച്ചത് . റോഡരുകിൽ ഒരു കമ്പിൽ വെള്ള തുണിയോ, പ്ലാസ്റ്റിക് കൂടോ ചുറ്റി ചെറിയ കൊടി സ്ഥാപിച്ചിരിക്കുന്നത് ആദിവാസി കോളനികൾ അടുത്ത് ഉണ്ടെന്നുള്ള സൂചനയാണ് .. വനങ്ങളിൽ താമസിക്കുന്ന ഒരു പറ്റം മനുഷ്യ ജന്മങ്ങളുടെ വാസസ്ഥലത്തിന്റെ അടയാളമാണ് അത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ജീവിത സാഹചര്യമാണ് ‘മലമ്പണ്ടാരങ്ങൾ’ എന്നറിയപ്പെടുന്ന ഈ ആദിവാസി സമൂഹത്തിന്റേത് തീർത്തും കഷ്ടത നിറഞ്ഞ…

Read More