എസ്. ഹരികുമാര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : പുണ്യദര്‍ശനം കറുപ്പസ്വാമിയുടെ കഥ തുടങ്ങുന്നത് തന്നെ ഭഗവാന്‍ അയ്യപ്പനില്‍ നിന്നാണ് konnivartha.com: മഹിഷിയുമായി കടുത്ത യുദ്ധം നടക്കുകയാണ്. അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായ വാവര് വിശ്രമിക്കാനിരുന്ന നേരം. യുദ്ധം തടസപ്പെടാന്‍ പാടില്ല. ധീരന്മാരായവരെല്ലാം കളം നിറഞ്ഞു യുദ്ധം ചെയ്യണം. ഈ സമയം കൈലാസനാഥനായ ശിവന്‍ ഉഗ്രമൂര്‍ത്തി ഭാവത്തില്‍ പിറവി നല്‍കിയതാണ് കറുപ്പസ്വാമി. പിന്നീടങ്ങോട്ട് അയ്യപ്പന്റെ വഴികളിലെല്ലാം കറുപ്പസ്വാമിയുടെ കാല്‍പ്പാടുകളും പതിഞ്ഞു. തമിഴ്‌നാട്ടിലെ ശങ്കരനാരായണന്‍ കോവില്‍ എന്ന സ്ഥലത്താണ് കറുപ്പസ്വാമിയുടെ തിരു അവതാര പിറവി എന്നാണ് വിശ്വാസം. തമിഴ്‌നാട്ടിലടക്കം കറുപ്പസ്വാമിയുടെ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും അച്ചന്‍കോവിലിലുള്ള കറുപ്പസ്വാമിയുടെ ക്ഷേത്രമാണ് വിശ്വപ്രസിദ്ധം. ഇവിടെ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിന് സമീപംതന്നെയാണ് കറുപ്പസ്വാമിയുടെ ക്ഷേത്രവും. ശാസ്താവും കറുപ്പസ്വാമിയും മുഖാമുഖമാണ് ഇവിടെ ഇരിക്കുന്നത് എന്നതാണ് മറ്റൊരു പ്രതേൃകത. ശാസ്താവിന്റെ സാന്നിധ്യവും നിറഞ്ഞതുകൊണ്ടുതന്നെ…
Read More