കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തണം : എം എൽ എ

    konnivartha.com:  : കലുങ്ക് തകർന്ന് ഗതാഗതം തടസ്സപ്പെട്ട കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു. എം എൽ എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ഛൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും തകർന്ന കലുങ്ക് പുനർ നിർമ്മിക്കുന്നതിനും ജീർണാവസ്ഥയിലുള്ള മൂന്നു കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിനും നിലവിൽ തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിനും കേരള റോഡ് ഫണ്ട് ബോർഡിനെ ചുമതലപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. വനത്തിനുള്ളിലൂടെയുള്ള നിർമാണപ്രവർത്തികൾക്ക് ആവശ്യമായ അനുമതി നൽകുന്നതിന് കോന്നി ഡിഏഫ് ഓ യെ ചുമതലപ്പെടുത്തി . കിഫ്ബിയിൽ നിന്നും 85 കോടി രൂപ…

Read More