അപൂർവ രോഗങ്ങൾക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം:കെയർ പദ്ധതി സർക്കാരിന്‍റെ നൈതിക ബാധ്യത: ആരോഗ്യമന്ത്രി വീണ ജോർജ്ജ് konnivartha.com/ തിരുവനന്തപുരം: സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിൻ്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്കുലാർ ഡിസോർഡർ മാനേജ്മെന്‍റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാറ്റിൽ നടന്ന ‘അഡ്വാൻസസ് ഇൻ ന്യൂറോമസ്കുലാർ ഡിസോർഡേഴ്സ് – APND 2025’ കോൺഫറൻസ് വിജയകരമായി സമാപിച്ചു. ന്യൂറോ-മസ്കുലാർ രോഗങ്ങൾക്കും നവീന ചികിത്സാ മാർഗങ്ങൾക്കും ഊന്നൽ നൽകിയാണ് APND 25 സമ്മേളനം സംഘടിപ്പിച്ചത്.…
Read More