നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്.നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിഎംഡികെ സ്ഥാപകൻ കൂടിയായിരുന്ന വിജയകാന്ത് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. ഡിഎംഡികെ സ്ഥാപകനും നടനുമായ ശ്രീ വിജയകാന്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ശ്രീ വിജയകാന്തിന്റെ പൊതുസേവനത്തെ അദ്ദേഹം അനുസ്മരിച്ചു. എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: “ശ്രീ വിജയകാന്ത് ജിയുടെ…
Read Moreടാഗ്: Actor
ഓസ്‌കർ: മികച്ച നടൻ ബ്രെണ്ടൻ ഫേസർ, നടി മിഷെൽ യോ
മികച്ച നടനുള്ള 95ആം ഓസ്‌കര്‍ പുരസ്‌കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‌ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‌ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസാണ് മികച്ച സിനിമ. 14 വർഷത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം ഇന്ത്യയിലെത്തി. ആർആർആറിലെ ‘നാട്ടു നാട്ടു’ മികച്ച ഗാനമായി. ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ സംഗീത സംവിധായകൻ എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. ദ എലിഫെന്റ് വിസ്‌പറേഴ്‌സ് മികച്ച ഷോർട്ട് ഡോക്യുമെന്‍ററിയായി. എവരിത്തിങ് എവരിവേർ ഓൾ അറ്റ് വൺസ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിനാണ്…
Read More