konnivartha.com: പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇ ചെലാന്‍ മുഖേന ചുമത്തിയ ഗതാഗത കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുകകള്‍ അടച്ച് തുടര്‍ന്നുള്ള നിയമനടപടികളില്‍ നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ക്കായി ഇരുവകുപ്പുകളും ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മുതല്‍ യഥാസമയം പിഴ അടയ്ക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയിലുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവ ഒഴികെയുള്ളവയിലാണ് ഫൈന്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുക. ജില്ലാ പോലീസ് ആസ്ഥാനത്ത് ഈ മാസം ഒന്‍പത്, 10, 11 തീയതികളിലാണ് അദാലത്ത്്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ആളുകള്‍ക്ക് നേരിട്ടെത്തി പിഴയടയ്ക്കാം. വിവരങ്ങള്‍ക്ക് 9497981214 ( പോലീസ് ), 9497328213( മോട്ടോര്‍ വാഹനവകുപ്പ്).
Read More