konnivartha.com: കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികള്‍ തയ്യാറാകുന്നു.ഇത് സംബന്ധിച്ച് കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തില്‍ യോഗം ചേര്‍ന്നു. ഗവി-അടവി-ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോര്‍ത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടില്‍ സന്ധ്യാസമയങ്ങളില്‍ കൂടുതല്‍ സമയം സഞ്ചാരികള്‍ക്ക് ചിലവഴിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചു വരെ പ്രവേശനം എന്നത് കൂടുതല്‍ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ഏഴു വരെയായി ക്രമീകരിച്ചിട്ടുണ്ട്. കോന്നി ആനത്താവളത്തിലെ ആനകള്‍ക്കും പാപ്പാന്മാര്ക്കും പരിശീലനം നല്കി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കും. കോന്നിയില്‍ നിന്നും ജംഗിള്‍ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനമായി. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, വനം വകുപ്പ്, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേരുന്നതിനു യോഗത്തില്‍ തീരുമാനിച്ചു. അടവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്…
Read More