2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമണിൽ (ആർ ഡി എസ് ഡി ഇ കേരള & ലക്ഷദ്വീപ്) പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ വരുമാനം വർധിപ്പിച്ചാൽ രാജ്യം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. വരുമാനം വർധിപ്പിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു .പദ്ധതികൾ ഔദാര്യമല്ലെന്നും പതിറ്റാണ്ടുകളായി തടയപ്പെട്ട അവകാശമാണെന്നുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. വികസിത രാജ്യത്തിന് അനുയോജ്യമായ വരുമാനം ഉണ്ടാവുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്.അതിന് വേണ്ടിയാണ് പി എം വിശ്വകർമ്മ പോലെയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. രാജ്യത്ത്…
Read More