ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം

konnivartha.com: ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും…

Read More