konnivartha.com : കോണ്‍ഗ്രസ് സേവാദള്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ശ്യാം എസ് കോന്നിയെ നിയമിച്ചതായി സംസ്ഥാന അധ്യക്ഷന്‍ രമേശന്‍ കറുവാന്‍ചേരി അറിയിച്ചു . കോന്നി മങ്ങാരം കല്ലുവിളയില്‍ ശ്യാം മുൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ,കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി സോഷ്യൽ മീഡിയ കോഡിനേറ്റർ ഇപ്പോൾ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിൽ ജില്ലാ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു അടൂര്‍ പ്രകാശ് റവന്യൂ -ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണൽ പി.എയായിരുന്നു . സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ശ്യാം എസ് കോന്നി ജില്ലയിലെ സേവാദള്ളിനെ നയിക്കാന്‍ പ്രാപ്തനാണ് . ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു മുന്‍ പന്തിയില്‍ നിന്ന് നയിച്ചിട്ടുണ്ട് . കോന്നി ടാഗോര്‍ ഗ്രാമീണ ക്ലബ് ,…
Read Moreടാഗ്: adoor praksh
ഇനി മാജിക്ക് ഇല്ല; മരണം വരെ ഭിന്നശേഷിക്കാരായ മക്കളോടൊപ്പം: ഗോപിനാഥ് മുതുകാട്
konnivartha.com : എന്‍റെ പത്താം വയസിൽ തുടങ്ങി കഴിഞ്ഞ നാൽപ്പത്തഞ്ച് വർഷം നെഞ്ചിൽ കൊണ്ടു നടന്ന ഇഷ്ടകാമുകിയായ മാജിക്കിനോട് ഞാൻ വിട പറഞ്ഞു. ഇനി ഭിന്നശേഷിക്കാരായ കുട്ടികളോടും അവരുടെ കുടുംബത്തോടുമൊപ്പമായിരിക്കും മരണം വരെയുള്ള ജീവിതം. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 4 വർഷം മുമ്പ് കാസർഗോഡ് എൻഡോസൾഫാൻ ബാധിതരുമായി ഇടപെട്ടതോടെ യാണ് ജീവിതത്തിൽ ഏറെ ദുരിതമനുഭവിക്കുന്നവരോടൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ തീരുമാനമെടുക്കുവാൻ കാരണമായതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, +2 തലത്തിൽ എല്ലാ വിഷയത്തിലും A+ നേടിയ കുട്ടികളെയും 1 മുതൽ 3 വരെയുള്ള റാങ്ക് ജേതാക്കൾക്കുമുള്ള ആദരവ് സമർപ്പിക്കുന്ന ചടങ്ങായ കോന്നി മെറിറ്റ് ഫെസ്റ്റ് അടൂർ പ്രകാശ് എം പി…
Read Moreകോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെയും സ്‌കൂള്‍ ലൈബ്രറിയുടെയും ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളിനെ വീതം ഹൈടെക് ആക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു സ്‌കൂള്‍ എന്ന നിലയിലാണ് കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് ആക്കുന്നതിന് ശുപാര്‍ശ ചെയ്തതെന്ന് എംഎല്‍എ പറഞ്ഞു. പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി നിര്‍മിച്ച ഗ്രൗണ്ട് ഫ്‌ളോറിന്റെയും ഒന്നാം നിലയുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. കൂടുതല്‍ ക്ലാസ് മുറികളുടെയും ലാബുകളുടെയും ആവശ്യകത കണക്കിലെടുത്ത് മൂന്നു നിലകളിലായി ഡിസൈന്‍ ചെയ്ത കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിനായി 2013-14ലെ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ 1.39 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്ക് അനുയോജ്യമായ നാല്…
Read Moreകോന്നി മെറിറ്റ് ഫെസ്റ്റ് ഡോ.ഡി. ബാബു പോൾ ഉദ്ഘാടനം ചെയ്തു
കോന്നി: ആജീവനാന്തം വിദ്യാർഥിയായിരിക്കാന് ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.ഡി. ബാബു പോൾ. കോന്നി നിയോജകമണ്ഡലത്തിൽ ഉന്നതനിലയിൽ വിവിധ പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിക്കാൻ ചേർന്ന കോന്നി മെറിറ്റ് ഫെസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അടൂർ പ്രകാശ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. അധ്യക്ഷത വഹിച്ചു. എലിസബേത്ത് അബു, റോബിൻ പീറ്റർ, എം. രജനി, ഫാ.ജോണ്സണ് കല്ലിട്ടതിൽ, എസ്. സന്തോഷ് കുമാർ, ബിനു കെ.സാം, ആർഷരാജ്, ജിൻസി രാജൻ എന്നിവർ പ്രസംഗിച്ചു. അടൂർ പ്രകാശ് എംഎൽഎ വിദ്യാര്‍ത്ഥികള്‍ക്ക് അവാർഡുകൾ സമ്മാനിച്ചു.
Read More