വിമാനക്കമ്പനികള്‍ അധിക സർവീസുകൾ ഏർപ്പെടുത്തും

  konnivartha.com: അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ വിമാനക്കമ്പനികള്‍ക്ക് മുൻകൂര്‍ നിര്‍ദേശം .ഉത്സവ കാലയളവില്‍ വിമാന യാത്രാ നിരക്ക് നിരീക്ഷിക്കാനും നിരക്കുവർധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികളുമായി വിഷയം ചർച്ച ചെയ്ത ഡിജിസിഎ ഉത്സവ കാലയളവിലെ ഉയർന്ന ആവശ്യകത നിറവേറ്റുന്നതിന് അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി അധിക വിമാന സർവീസുകള്‍ സംബന്ധിച്ച് വിമാനക്കമ്പനികള്‍ അറിയിച്ച വിവരങ്ങൾ താഴെ നല്‍കുന്നു: ഇൻഡിഗോ: 42 മേഖലകളിലായി ഏകദേശം 730 അധിക സർവീസുകൾ ഏർപ്പെടുത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്): 20 മേഖലകളിലായി ഏകദേശം 486 അധിക സർവീസുകൾ ഏർപ്പെടുത്തും. സ്പൈസ്ജെറ്റ്: 38 മേഖലകളിലായി ഏകദേശം 546 അധിക സർവീസുകൾ ഏർപ്പെടുത്തും. ഉത്സവ കാലയളവില്‍…

Read More

തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

  konnivartha.com: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി.റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു .തിരുനെൽവേലി എംപി റോബർട്ട് ബ്രൂസും വിമാനത്തിൽ ഉണ്ടായിരുന്നു.  വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് കേരള എം പിമാര്‍ പ്രതികരിച്ചു   എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത് .വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തി.തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു .യാത്രക്കാരെല്ലാം സുരക്ഷിതരാണ് .യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്ന് കെ.സി.…

Read More

എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

  ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എയര്‍ഇന്ത്യ ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.ആഗസ്റ്റ് എട്ട് വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്.നിലവില്‍ വിമാന സര്‍വീസുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകളില്ലാതെ നിരക്ക് തിരിച്ചു നല്‍കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.   ഡല്‍ഹി-ടെല്‍അവീവ് റൂട്ടില്‍ ആഴ്ചയില്‍ നാല് ട്രപ്പുകളാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ കൊലപാതകമാണ് മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്.   ഇറാനില്‍ വെച്ച് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരംവീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയൊത്തൊള്ള അലി ഖമീനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, തായ്‌വാന്‍ ഇവിഎ എയര്‍, ചൈന എയര്‍ലൈന്‍സ് തുടങ്ങിയവയും ഇറാന്‍ ലെബനീസ് വ്യോമമേഖലകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട് .

Read More

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി

  konnivartha.com : എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ യുക്രൈനിന്റെ അയൽരാജ്യങ്ങളിൽ നിന്നും ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ സജ്ജമാക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. യുക്രൈനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഉള്ള കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യാത്രികരെ സ്വാഗതം ചെയ്യവേ കേന്ദ്ര മന്ത്രി ഭഗവത് ഖുബ വ്യക്തമാക്കി. അവരുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തിക്കും എന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. ഭാരത സർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇരുന്നൂറോളം വിദ്യാർത്ഥികളെയും ഇന്ത്യൻ പൗരന്മാരെയും യുക്രൈനിൽ നിന്നും സുരക്ഷിതമായി ഇന്ത്യയിൽ എത്തിച്ചു കൂടുതലും വിദ്യാർഥികൾ അടങ്ങുന്ന സംഘത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാസവസ്തു-വളം മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ഭഗവത് ഖുബ സ്വാഗതം ചെയ്തു. ഇന്ന് രാവിലെയാണ് പ്രത്യേക ഇൻഡിഗോ…

Read More