നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്റു ട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്റു ട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിൽ നേരിട്ട് എത്തുന്നവർക്ക് നെഹ്റു ട്രോഫി വള്ളം കളി കാണുവാൻ പാസ്സ് എടുക്കുവാൻ പ്രത്യേക കൗണ്ടർ ആലപ്പുഴ ഡിപ്പോയിൽ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര…
Read Moreടാഗ്: alappuzha news
നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 9)
konnivartha.com: പുന്നമടയിൽ ഓഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 09)രാവിലെ 11-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചലച്ചിത്ര താരം കാളിദാസ് ജയറാം എന്നിവർ ചേർന്ന് നിർവഹിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. ആലപ്പുഴ പ്രൊവിഡൻസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് പ്രകാശനച്ചടങ്ങ്. ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, എച്ച്.സലാം എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ്, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreആലപ്പുഴ എഴുപുന്ന റെയിൽവേ ഗേറ്റ് അടച്ചിടും ( 23/06/2025)
konnivartha.com: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) ജൂൺ 23 രാത്രി എട്ടു മണി മുതല്‍ രാത്രി 11.59 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 16 (ശ്രീനാരായണപുരം ഗേറ്റ്) വഴി പോകണം.
Read Moreകെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു:5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
konnivartha.com: ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.രാത്രി 9.30ഓടെയായിരുന്നു സംഭവം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. മെഡിക്കൽ കോളേജിലെ 11 വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്.ആറുപേർക്കു പരിക്കേറ്റു.…
Read Moreമണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയ്ക്ക് 26ന് അവധി
konnivartha.com: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്‌ടോബര്‍ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
Read More