അല്ലു അർജുനും അറ്റ്ലീയും സൺ പിക്ചേഴ്സും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

  ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ  നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.   ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി ചിത്രത്തിന്റെ വലിപ്പം കാണിക്കുന്ന രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് ഇന്ന് റിലീസ് ചെയ്തു. നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും സൂപ്പർ താരം അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വിഡിയോയിൽ കാണാം. ലോകോത്തര പ്രേക്ഷകരിലേക്ക് ഒരു ഇന്ത്യൻ സിനിമ എത്തുമെന്ന് അന്നൗൺസ്‌മെന്റ് വീഡിയോ തന്നെ ഉറപ്പു തരുന്നു.അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ്…

Read More

പുഷ്പ 2 റിലീസ്:തിക്കിലും തിരക്കിലുംപ്പെട്ടു ഒരു സ്ത്രീ മരിച്ചു

  അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റു .ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിലാണ് സംഭവം.   റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. തീയേറ്ററിലേക്ക് അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറുമെത്തിയിരുന്നു.വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More