മാലിന്യരഹിത യാത്രയായി 2025-ലെ അമര്‍നാഥ് യാത്ര

  konnivartha.com: 2025-ലെ അമര്‍നാഥ് യാത്ര വെറുമൊരു പുണ്യ തീര്‍ത്ഥാടന യാത്രയായിരുന്നില്ല മറിച്ച് ശുചിത്വത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശക്തമായ ഒരു പ്രസ്ഥാനമായി അത് ഉയര്‍ന്നു.കശ്മീര്‍ ഹിമാലയത്തിലെ 3880 മീറ്റര്‍ ഉയരമുള്ള പുണ്യ ഗുഹയിലേക്ക് 4 ലക്ഷത്തിലധികം ഭക്തര്‍ കഠിനമായ യാത്ര നടത്തുന്നു. മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ യാത്ര ഉറപ്പാക്കുന്നതിന് ശ്രീ അമര്‍നാഥ് ജി ക്ഷേത്ര ബോര്‍ഡ് ജമ്മു കശ്മീര്‍ സര്‍ക്കാരുമായി സഹകരിച്ച് ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് രഹിത രീതികള്‍ക്കും ശക്തമായ ഊന്നല്‍ നല്‍കി.സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ 2.0 യുടെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ക്ക് വൃത്തിയുള്ളതും ശുചിത്വമുള്ളതും പ്ലാസ്റ്റിക് രഹിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് സമഗ്രമായ ഒരു കൂട്ടം സംരംഭങ്ങള്‍ നടപ്പിലാക്കി. ജമ്മു കശ്മീര്‍ ഭവന,നഗരവികസന വകുപ്പിന്റെ വിവരങ്ങള്‍ പ്രകാരം സ്വച്ഛതാ എക്‌സിക്യൂട്ടീവുകള്‍,TULIP ഇന്റേണുകള്‍ എന്നിവരുടേയും വിശ്രമ കേന്ദ്രങ്ങള്‍,ഭക്ഷണശാലകള്‍, യാത്രാ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടേയും സുഗമമായ…

Read More