കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി

കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി konnivartha.com: അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്. പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ…

Read More