പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി

  konnivartha.com/കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക (Dr. Agnieszka Pastuszka) സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്താൻ അവർക്കു പ്രാപ്തി നൽകാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കൺ ഓർഗനൈസിങ്…

Read More

ഇന്ത്യയിൽ രക്തസ്രാവ രോഗങ്ങൾ കണ്ടെത്താൻ വൈകുന്നു

  konnivartha.com: രാജ്യത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും രക്തസ്രാവ രോഗങ്ങളെ കുറിച്ചുള്ള അവബോധം കുറവായതിനാൽ ശരിയായ പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയത്തിന് കാലതാമസം നേരിടുന്നതായി അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ഹീമോസ്റ്റേസിസ് ഡയലോഗ്സ് ‘ ഏകദിന ശിൽപശാല മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചിൽ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ. വി അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.   അമൃത ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, സ്ട്രോക്ക് മെഡിസിൻ വിഭാഗം…

Read More

ഹൃദയം നിലച്ച ആറ് വയസ്സുകാരിക്ക് പുതുജീവൻ നൽകി എക്മോ

  konnivartha.com: ഇൻഫ്ലുവൻസ (ഫ്ലൂ) രോഗത്തിന്റെ സങ്കീർണ്ണതയാൽ ഹൃദയപേശികൾക്ക് വീക്കം സംഭവിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി ആശുപത്രി വിട്ടു. കടുത്ത പനിയുമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ മേലഡൂർ സ്വദേശിനിയായ രുദ്ര വൈരയെ ഹൃദയപേശികൾക്ക് ഗുരുതരമായ വീക്കമുണ്ടായതിനെ തുടർന്ന് പതിനൊന്നാം തീയതിയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. വൈറൽ മയോകാർഡൈറ്റിസ് മൂലം ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതോടെ മൂന്ന് ദിവസത്തോളം എക്‌മോ സംവിധാനം ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത് (ശരീരത്തിൽ നിന്ന് ഓക്‌സിജൻ കുറഞ്ഞ അശുദ്ധ രക്തത്തെ എക്‌മോ സംവിധാനം വഴി കടത്തിവിട്ട് ഓക്സിജൻ പൂരിതമാക്കിയ ശേഷം രക്തചംക്രമണത്തിനാവശ്യമായ മർദ്ദത്തിൽ തിരികെ ശരീരത്തിലേയ്ക്ക് നൽകുന്ന അടിയന്തിര ജീവൻ രക്ഷാചികിത്സയാണ് എക്‌മോ) ഫ്ലൂ അഥവാ ഇൻഫ്ലുവൻസ വളരെ സാധാരണമാണെങ്കിലും അപൂർവ്വമായി അത് കുട്ടികളിലും രോഗപ്രതിരോധശക്തി കുറഞ്ഞ മുതിർന്നവരിലും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത പീഡിയാട്രിക് പൾമണറി…

Read More

മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു

  konnivartha.com: കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് വിദഗ്ദ ചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ.അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ ഫൈബ്രോട്ടിക് ബ്രോങ്കോസ്കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം യുവതി ആശുപത്രി വിട്ടു.

Read More

അപസ്മാര ശസ്ത്രക്രിയാ വിദഗ്‌ധരുടെ രാജ്യാന്തര സമ്മേളനം അമൃതയിൽ നടന്നു

  konnivartha.com/കൊച്ചി: അമൃത ആശുപത്രിയിൽ പീഡിയാട്രിക് എപിലെപ്സി സർജൻമാരുടെ രാജ്യാന്തര സമ്മേളനവും ശിൽപശാലയുംനടന്നു . അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലെപ്സിയും, അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ന്യൂറോളജിസ്റ്റുകളും ന്യൂറോസർജന്മാരുമുൾപ്പെടെ നൂറോളം ഡോക്ടർമാർക്കാണ് കുട്ടികളിലെ അപസ്‌മാര ശസ്ത്രക്രിയാ രീതികളിൽ പരിശീലനം നൽകുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം സീനിയർ ന്യൂറോസർജൻ ഡോ. പി. ശ്രീകുമാർ ഉൽഘാടനം ചെയ്തു. ഡോ. കെ.പി. വിനയൻ, ഡോ.അശോക് പിള്ള, ഡോ. സിബി ഗോപിനാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജർമ്മനി, ജപ്പാൻ, ബൾഗേറിയ, ബ്രസീൽ, യു.കെ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകുന്നു. സമ്മേളനത്തിന്റെ ഭാഗമായി പണ്ഡിറ്റ് അഭിഷേക് ലാഹിരി അവതരിപ്പിച്ച സരോദ് കച്ചേരിയും അരങ്ങേറി. ശിൽപശാലയിൽ കുട്ടികളിലെ അപസ്മാരത്തിന്റെ സവിശേഷതകളും മരുന്നുപയോഗിച്ചുള്ള ചികിത്സയിലെ വെല്ലുവിളികളും ചർച്ച ചെയ്യുമെന്ന് പീഡിയാട്രിക് ന്യൂറോളജി വിഭാഗം…

Read More