konnivartha.com: പൂർണമായും തകർന്ന് യാത്രാദുരിതമേറിയ കോന്നി ആനകുത്തി- കുമ്മണ്ണൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്ഡിപിഐ. റോഡിന്റെ തകർച്ച പരിഹരിക്കും വരെ ശക്തമായ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആഗസ്റ്റ് 31 ശനിയാഴ്ച വൈകീട്ട് നാലിന് ആനകുത്തി ജംഗ്ഷൻ മുതൽ കുമ്മണ്ണൂർ ജംഗ്ഷൻ വരെ സമര പ്രഖ്യാപന കാൽനട യാത്ര സംഘടിപ്പിക്കും. ആനകുത്തി, മുളന്തറ, കുമ്മണ്ണൂർ ബ്രാഞ്ചുകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുക. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ഏകദേശം രണ്ടായിരത്തിലധികം കുടുംബങ്ങൾ പ്രത്യക്ഷമായും പരാക്ഷമായും ആശ്രയിക്കുന്ന റോഡാണിത്. ഈറോഡ് സമ്പൂർണ്ണ ടാറിങ് നടത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടതായി പ്രദേശവാസികൾ പറയുന്നു. റോഡിൽ തകർച്ച രൂക്ഷമാകുമ്പോൾ അങ്ങിങ്ങായി അറ്റകുറ്റപ്പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സ്ഥിരം ശൈലിയാണ് ജനപ്രതിനിധികളും അധികാരികളും ചെയ്യുന്നത്. അത്തരം നീക്കങ്ങൾ ഇനി അനുവദിക്കില്ല. റോഡിന്…
Read Moreടാഗ്: Anakuthi
കോന്നി ഫുഡ് ടെക്നോളജി കോളേജ് വ്യാജം :കോഴ്സ്സുകള്‍ക്ക് അംഗീകാരം ഇല്ല
ദക്ഷിണേന്ത്യയിലെ പ്രമുഖ കോളേജായ കോന്നി സി എഫ് ആര്‍ ഡി യില്‍ അംഗീകാരം ഇല്ലാത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു .ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങി .വിദ്യാര്‍ഥികളുടെ ഭാവി ആവിയാക്കുന്ന അധികാരികളുടെ അനാസ്ഥ തുടരുന്നു . സപ്ലൈക്കോ നിയന്ത്രിക്കുന്ന ഫുഡ് ടെക്നോളജി ബി എസ് ഇ,എം എസ് ഇ വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്കും ,പഠനം പൂര്‍ത്തിയായവര്‍ക്കും അംഗീകാരം ഇല്ലാത്ത ഫുഡ് സയന്‍സിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാണ് ആരോപണം .ആരോപണം ശെരിയാണ് എങ്കില്‍ പോലീസ് അന്വേഷണം നടത്തണം .അടിസ്ഥാന സൌകര്യം ഒന്നും ഇല്ല .ഒരു ലാബ് മാത്രം ,കമ്പ്യൂട്ടര്‍ ലാബ് ഇല്ല ,സെമിനാര്‍ ഹാള്‍ ഇല്ല ,കുടിക്കാന്‍ കൊടുക്കുന്നത് മലിന ജലം യൂണിവേര്‍സിറ്റിയുടെ അംഗീകാരം ഇല്ല .ഈ അധ്യായന വര്‍ഷം അംഗീകാരത്തിന് അപേക്ഷ നല്‍കിയില്ല .വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ തരത്തില്‍ പിരിക്കുന്ന പണം ഉപയോഗിച്ച് ചില…
Read More