konnivartha.com: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നു. വ്യാഴാഴ്ച (ഓഗസ്റ്റ് 14) വൈകിട്ട് ആണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സന് കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അറിയിച്ചു.
Read Moreടാഗ്: angamoozhi
സീതത്തോട്ഗവി ജനകീയ ടൂറിസം പദ്ധതി:കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരി
കോന്നി തണ്ണിതോട് അടവികുട്ടവഞ്ചി സവാരിക്ക് വിനോദ സഞ്ചാരികള്‍ നല്കിയ ശ്രദ്ധ മറ്റ് ഇടങ്ങളിലും വ്യാപിപ്പിക്കുന്നു .പ്രധാനമായും ഗവിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആങ്ങമൂഴി കൊച്ചാണ്ടിയിൽ കുട്ടവഞ്ചി സവാരിക്ക് ഇന്ന് തുടക്കം കുറിക്കുന്നു .സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള ജനകീയ ടൂറിസം പദ്ധതിയിലുള്ള കുട്ടവഞ്ചി സവാരിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ആങ്ങമൂഴിയിൽ നിന്ന് ഗവിയിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്ന കൊച്ചാണ്ടിയിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തെ കക്കാട്ടാറിൽ കിളിയെറിഞ്ഞാൻകല്ല് വനാതിർത്തിയിലെ ജലാശയത്തിലാണ് സവാരി. ഹൊഗനക്കൽ സ്വദേശികളായ കുട്ടവഞ്ചി തുഴച്ചിലുകാരാണ് 16 പേര്‍ക്ക് പരിശീലനം നല്‍കിയത് . 16 കുട്ടവഞ്ചികള്‍ മൈസൂരിലെ ഹോഗനക്കലിൽ നിന്നുമാണ് എത്തിച്ചത്. ഒരേസമയം നാല് സഞ്ചാരികൾക്കാണ് യാത്ര ചെയ്യാൻ കഴിയുക. വാർഷികപദ്ധതിയിൽ മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരു കിലോമീറ്ററോളം കുട്ടവഞ്ചിയിൽ യാത്ര ചെയ്തു കാനനസൗന്ദര്യം ആസ്വദിക്കാനാകും.നിലവിൽ…
Read More