പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനങ്ങള്‍

  konnivartha.com: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്. കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. കാത്ത് ലാബ് സ്‌കര്‍ബ് നേഴ്സ്: ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റര്‍: ഇലക്ട്രോണിക്സ് ഡിപ്ലോമ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ : 9497713258.

Read More