വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.     അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…

Read More

ആറന്മുള:വിമാനത്താവളവും ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയും പാളി

  konnivartha.com: ആറന്മുളയിൽ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സർക്കാർ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്ക് അനുമതി തേടിയുള്ള നീക്കം തുടക്കത്തിലേ പാളി . ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകള്‍ കണ്ടെത്തി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കമ്പനി സമര്‍പ്പിച്ച അപേക്ഷ സി പി ഐ ,സി പി ഐ (എം ) ശക്തമായി എതിര്‍ത്തതോടെ അപേക്ഷയില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു . ആറന്മുളയില്‍ മുന്‍പ് വിമാനത്താവളം വരുമെന്ന് പറഞ്ഞു മണ്ണിട്ട്‌ നികത്തിയ നിലമടങ്ങിയ ഭൂപ്രദേശത്ത് ആണ് പുതിയ പദ്ധതിയുമായി കമ്പനി ഇറങ്ങിയത്‌ .139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടർ റിപ്പോർട്ട് നല്‍കിയിരുന്നു . നെൽവയലും തണ്ണീർത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് ശക്തമായി എതിര്‍ത്തു .വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയർപോർട്ട്…

Read More

ഉത്തൃട്ടാതി വള്ളംകളി: പത്തനംതിട്ട ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു( സെപ്റ്റംബര്‍ 18)

  konnivartha.com: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 18 ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More