കര വ്യോമ നാവികസേനകള് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം. എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി ഉണ്ടാകും . ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിർത്തണമെന്നും നിർദേശം നൽകി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പാക് സേന പിന്മാറി. പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്.…
Read Moreടാഗ്: army
തിരുവനന്തപുരം ആര്മി റിക്രൂട്ട്മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്ടിസി
ഹെല്പ്പ് ഡെസ്ക് നമ്പര് കോന്നി വാര്ത്ത ഡോട്ട് കോമില് ലഭ്യം കോന്നി വാര്ത്ത ഡോട്ട് കോം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല് ഗ്രൗണ്ടില് ജനുവരി 11 മുതല് 21 വരെ നടക്കുന്ന ആര്മി റിക്രൂട്ട്മെന്റ് റാലിയില് പങ്കെടുക്കുന്നവര്ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് നിന്നുള്ള 48,000 ല് അധികം ഉദ്യോഗാര്ഥികള് റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല് അധികം ഉദ്യോഗാര്ഥികള്ക്ക് റിക്രൂട്ട്മെന്റ് റാലിയില് പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്പ്പെടുത്തണമെന്ന ആര്മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്. രാവിലെ അഞ്ചു മുതല് റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല് പുലര്ച്ചെ മൂന്നു മുതല് ഉദ്യോഗാര്ഥികള്ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച്…
Read More12 ഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്തുവിട്ടു
കാഷ്മീർ താഴ്വരയിൽ സജീവമായി പ്രവർത്തിക്കുന്ന 12 ഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. സൗത്ത് കാഷ്മീരിലെ ട്രാലിൽ ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ സബ്സാർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈന്യം 12 ഭീകരരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയത്. ലഷ്കർ ഇ തൊയ്ബ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അബു ദുജാന, ഹിസ്ബുൾ മുജാഹിദിന്റെ സുബൈർ, സാക്കീർ റാഷിദ് ഭട്ട് എന്നിവരുൾപ്പെടെ 12 പേരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
Read More