എഴുത്തമ്മക്ക് ജന്മനാടിന്റെ ആദരം:സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് ജന്മനാടായ ആറന്മുളയിൽ തുടക്കമായി konnivartha.com: പത്തനംതിട്ട:പൈതൃകങ്ങളെ നെഞ്ചിലേറ്റി ഒരു മനുഷ്യായുസു മുഴുവൻ പ്രകൃതിക്ക് വേണ്ടി പോരാടിയ സുഗതകുമാരിക്ക് സ്വന്തം പൈതൃക മാതൃ ഗ്രാമമായ ആറന്മുളയുടെ സമാദരം. പൂമാല കൊണ്ടലങ്കരിച്ച സുഗതകുമാരിയുടെ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം കൊളുത്തിയും പുഷ്പാർച്ചന നടത്തിയുമാണ് പരിപാടികൾ സമാരംഭിച്ചത്. കുട്ടികൾക്ക് വേണ്ടി സുഗത പരിചയ ശില്പശാല,സുഗത കവിതാലാപനം, ഉപന്യാസരചന തുടങ്ങി വിവിധങ്ങളായ പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമിട്ടത് ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശില്പശാല കേന്ദ്രകാബിനറ്റ് മുൻപ്രിൻസിപ്പൽ സെകട്ടറി ടി. കെ.എ നായർ ഉൽഘാടനം ചെയ്തു. മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥ വ്യതിയാനത്തെ നേരിടാനാവൂ എന്ന് ഉൽഘാടന പ്രസംഗത്തിൽ ടി കെ എ നായർ വ്യക്തമാക്കി. മരം ഒരു വരമാണ്. പ്രകൃതിയുടെ പ്രസാദമാണ്. ആഗോളതാപനത്തിന് മറുപടി മരം മാത്രം. സുഗതകുമാരി എഴുതിയ…
Read More