അരുവാപ്പുലം കേന്ദ്രമാക്കി കർഷക സംഘം രൂപീകരിച്ചു

  konnivartha.com; അരുവാപ്പുലത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍ നിര്‍ത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘം രൂപീകരണ യോഗം നടന്നു . അരുവാപ്പുലം പടപ്പയ്ക്കലില്‍ നടന്ന രൂപീകരണ യോഗത്തില്‍ ഗീവർഗീസ് സാമുവൽ അധ്യക്ഷത വഹിച്ചു . സ്വതന്ത്ര ചിന്താഗതിയോടെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്ന കര്‍ഷക സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സുവി കെ വിക്രം സംസാരിച്ചു .നിരവധി കര്‍ഷകര്‍ പങ്കെടുത്തു .യോഗത്തില്‍ ഉമ്മർ റാവുത്തർ നന്ദി രേഖപ്പെടുത്തി . ഗീവർഗീസ് സാമുവൽ (പ്രസിഡന്റ്) , കെ ആർ പ്രസാദ് , ഷംസുദ്ദീൻ എ , സുനിൽകുമാർ എസ് എന്നിവരെ വൈസ് പ്രസിഡന്റ്മാരായും സുവി കെ വിക്രം ( സെക്രട്ടറി) ജോയിൻ സെക്രട്ടറിമാരായി ജയശ്രീ പിജെ, സദാശിവൻ നായർ സി പി, ഷാജി മുഹമ്മദ് എന്നിവരെയും  ഇ ഉമ്മർ റാവുത്തറെ ട്രഷററായും  യോഗം തിരഞ്ഞെടുത്തു .   ഷിബു…

Read More

കാര്‍ഷിക ഗ്രാമമായ അരുവാപ്പുലം കേന്ദ്രമാക്കി കാര്‍ഷിക വിപണി ആരംഭിക്കണം

  konnivartha.com: കാര്‍ഷിക ഗ്രാമമായ കോന്നി അരുവാപ്പുലം കേന്ദ്രമാക്കി കാര്‍ഷിക വിപണി ആരംഭിക്കണം എന്നുള്ള ആവശ്യത്തിനു പ്രസക്തിയേറുന്നു . കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച നൂറുകണക്കിന് കര്‍ഷകര്‍ അധിവസിക്കുന്ന സ്ഥലമാണ് അരുവാപ്പുലം . അരുവാപ്പുലം, ഐരവൺ എന്നീ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന അരുവാപ്പുലം ഗ്രാമത്തിന് ചരിത്രപരമായി കാര്‍ഷിക മേഖലയുടെ പാരമ്പര്യം ഉണ്ട് . അച്ചന്‍കോവില്‍ നദിയുടെ തീര ഭൂമികയാണ് അരുവാപ്പുലം .പത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2023-24 വര്‍ഷത്തെ സ്വരാജ് ട്രോഫി അരുവാപ്പുലം ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു . തരിശുകിടന്നിരുന്ന സ്ഥലങ്ങൾ കർഷകരുടെ സഹായത്തോടെ കൃഷിചെയ്ത് അരുവാപ്പുലം റൈസ് കഴിഞ്ഞവർഷം വിതരണം ചെയ്തിരുന്നു.മുതുപേഴുങ്കൽ ഏലായിൽ ഡ്രോൺവഴി വളംപ്രയോഗം നടത്തി മാതൃകയുമായി . പുണ്യ നദിയായ അച്ചന്‍കോവിലാറിന്‍റെ തീരത്താണ് അരുവാപ്പുലം എന്ന മനോഹരമായ ഗ്രാമം. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗം തമിഴ് നാടിന്‍റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴകവുമായി നൂറ്റാണ്ടുകളുടെ ഇഴചേര്‍ന്ന ബന്ധമാണ് അരുവാപ്പുലത്തിനുള്ളത്.…

Read More

കർഷകർക്കായി പന്നിവേട്ട തുടർന്ന് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്

  konnivartha.com: ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.കോന്നി  അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ അംഗീകൃത ഷൂട്ടർമാരായ സിനിൽ വി മാത്യു, ജോൺ ജോസഫ് എന്നിവരാണ് പന്നിയെ വെടിവെച്ചത്. ബാബു ആദിത്യ ഭവനം നൽകിയ പരാതിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി നൽകിയ ഉത്തരവിലാണ് പന്നിയെ വെടിവെച്ചത്. കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിൽ മൂന്നു കാട്ടുപന്നികളെ ഉന്മൂലനം ചെയ്തു. കർഷകർ ലഭ്യമാക്കുന്ന പരാതിയിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുവാൻ ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഇതിനായി ഏഴ് ഷൂട്ടർമാരെ ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് രേഷ്മ മറിയം റോയി പറഞ്ഞു.

Read More