കോന്നി വാര്‍ത്ത : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ടവരെ സംബന്ധിച്ചും ഓക്‌സിലറി ബൂത്തുകളെ സംബന്ധിച്ചും ജില്ലാ കളക്ടര്‍ വിശദീകരിച്ചു. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് ക്ലാസ് എടുത്തത്. ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തവണ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്റെ സവിശേഷതകളെ സംബന്ധിച്ചും ക്ലാസില്‍ വിവരിച്ചു. വിവിപാറ്റ് എം ത്രീ മെഷീനുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ബെല്‍ എന്ന കമ്പനിയാണ് ഈ മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍പ് ഉപയോഗിച്ചിരുന്ന മെഷീനുകളില്‍ നിന്നും മെച്ചപ്പെട്ട രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മെഷീനുകള്‍ പരസ്പരം ഘടിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ട്രോള്‍…
Read More