കോന്നിയില്‍ 10 സെന്റ് വസ്തുവും 4 ബെഡ്‌റൂമോടു കൂടിയ വീടും വില്‍പ്പനയ്ക്ക്

  കോന്നി അട്ടച്ചാക്കല്‍ ജംഗ്ഷനില്‍ നിന്നും 300 മീറ്റര്‍ മാത്രം ഉള്ളിലായി 10 സെന്റ് വസ്തുവും എല്ലാവിധ സൗകര്യങ്ങളുമുള്ള 4 ബെഡ്‌റൂമോടു കൂടിയ മനോഹരമായ വീടും വില്‍പ്പനയ്ക്ക്‌ KONNI TWENTY FOUR PROPERTIES KONNI, PATHANAMTHITTA 7902814380, 9847203166

Read More

കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ

  konnivartha.com: കോന്നി അട്ടച്ചാക്കല്‍ ശാന്തി ജംഗ്ഷനിൽ കല്ലുമഴ . ചെങ്ങറയിൽ പ്രവർത്തിക്കുന്ന പാറമടയിൽ നിന്ന് ലോഡ് കയറ്റികൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ മുട്ടന്‍ കല്ലാണിത്.യാതൊരു സുരക്ഷാ മാര്‍ഗവും ഇല്ലാതെ പാറകള്‍ കുത്തി നിറച്ചു കൊണ്ട് ആണ് വാഹനങ്ങള്‍ പോകുന്നത് . റോഡിലേക്ക് പാറകല്ലുകള്‍ തെറിച്ചു വീഴുന്നു .ആരുടെ എങ്കിലും തലയില്‍ വീണാല്‍ മരണം സംഭവിക്കും . ഏതാനും നാളുകളായി ചെങ്ങറ അട്ടച്ചാക്കൽ റോഡിൽ ഇതാണ് അവസ്ഥ . ആരെങ്കിലും പരാതി പറഞ്ഞാല്‍ അവരെ സമൂഹത്തിനു മുന്നില്‍ ആക്ഷേപിക്കാന്‍ സംഘടിത ശ്രമം ഉണ്ട് . ഇതിനു ഒരു ശാശ്വതമായ പരിഹാരം കണ്ടേ മതിയാകൂ എന്ന് സ്കൂള്‍ കുട്ടികള്‍ അടക്കം പറയുന്നു . മരണം ഉണ്ടായ ശേഷം പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ട് കാര്യം ഉണ്ടോ . ഈ “തോന്നിവാസത്തിന്” എതിരെ ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രതികരിക്കേണ്ട…

Read More

അട്ടച്ചാക്കൽ ഈസ്റ്റ്‌ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു

  konnivartha.com : കോന്നി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അട്ടച്ചാക്കൽ ഈസ്റ്റ്‌ അറുപത്തി രണ്ടാം നമ്പര്‍ അംഗനവാടിക്ക് സ്വന്തമായി സ്ഥലം ലഭിച്ചു .അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനും കുടുംബവുമാണ് നാല് സെന്റ് വസ്തു അംഗന്‍ വാടിയ്ക്ക് വേണ്ടി വിട്ടു നല്‍കി മാതൃകയായത്‌ . വാർഡ് മെമ്പർ ജോയ്‌സ് എബ്രഹാം, കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുലേഖ വി നായർ, ശ്രീദേവി, അജി , റോബിൻ കാരവള്ളിൽ,അംഗനവാടി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നീണ്ട നാളത്തെ ശ്രമ ഫലമായി ആണ് വസ്തു കണ്ടെത്തിയത് . അട്ടച്ചാക്കൽ കടക്കാമണ്ണിൽ മധുസുദനനോട് വിവരം പറഞ്ഞതോടെ സന്തോഷ പൂര്‍വ്വം ഈ കുടുംബം നാല് സെന്റ് സ്ഥലം നല്‍കാം എന്ന് അറിയിച്ചു .തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി . കോന്നി ഗ്രാമ പഞ്ചായത്തിൽ ചെങ്ങറ മൂന്നാം വാര്‍ഡില്‍ 2 അംഗനവാടികൾ പരിമിതമായ സാഹചര്യത്തിൽ വാടക മുറികളിൽ ആണ്…

Read More

കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണം: ബിജെപി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചിറ്റൂർമുക്ക്-അട്ടച്ചാക്കൽ പാലം അടിയന്തരമായി പൂർത്തിയാക്കാൻ എം എല്‍ എ തയ്യാറാവണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് ആവശ്യപ്പെട്ടു. പണം അനുവദിച്ചു എന്നുള്ള ഫക്സ്സ് ബോർഡുകൾ മാത്രമാണ്എം എല്‍ എ യുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്നത്. വർഷങ്ങളായി മുടങ്ങി കിടക്കുന്ന പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ ഒരു നടപടിയും സ്വീകരിക്കാൻഎം എല്‍ എ യ്ക്ക് കഴിയാത്തത് അപഹാസ്യമാണ്.ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങൾക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും  സൂരജ് പറഞ്ഞു. വി എസൂരജിന്‍റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ,ജില്ലാ കമ്മിറ്റി അംഗം സുരേഷ് കാവുങ്കൽ ,മണ്ഡലം വൈസ് പ്രസിഡന്‍റ് ചിറ്റൂർ കണ്ണൻ എന്നിവർ ഉൾപ്പെട്ട ബിജെപി സംഘം സന്ദർശിച്ചു.  

Read More

അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്

  കോന്നി : അട്ടച്ചാക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയില്‍ വൈദ്യുതി പോസ്റ്റ്‌. റോഡിനോട് ചേര്‍ന്ന് വളവില്‍ ആണ് പോസ്റ്റ് . വാഹനങ്ങൾക്ക് ഭീഷണിയായ പോസ്റ്റ് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചു അപകടം വരുമ്പോൾ മാത്രമേ അവിടുന്ന് മാറ്റുകയുള്ളോ എന്നു നാട്ടുകാര്‍ കെ എസ് ഇ ബിയോട് ചോദിക്കുന്നു . പലതവണ ജനങ്ങൾ പരാതി അറിയിച്ചിരുന്നു. എന്നാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല .ഈ പോസ്റ്റ് അതീവ അപകടാവസ്ഥയില്‍ ആണ് . കെ എസ് ഇ ബി നടപടി സ്വീകരിക്കണം എന്നു പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു . (ഫോട്ടോ : ജയൻ ചെങ്ങറ)

Read More

നല്ല ഗ്രാമം നല്ല അടുക്കള പദ്ധതിയുമായി ഗോള്‍ഡന്‍ ബോയിസ്സ് അട്ടച്ചാക്കല്‍ വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നല്ല ഗ്രാമം നല്ല അടുക്കള എന്ന സന്ദേശം ഉയര്‍ത്തി വിഷരഹിതപച്ചക്കറി ഗ്രാമം എന്ന വലിയ സ്വപ്നത്തിലേക്ക് അട്ടച്ചാക്കല്‍ ഗോൾഡൻ ബോയ്സ്സിന്‍റെ ആദ്യ ചുവട് വെപ്പ് . കോന്നി കൃഷി ഭവനുമായി സഹകരിച്ചു കൊണ്ട് വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ ആണ് പദ്ധതി തയ്യാറാക്കുന്നത് . ആദ്യ ഘട്ടത്തിൽ 20 വീടുകളിൽ ആണ് കൃഷി ആരംഭിക്കുന്നത്. ജൈവ കൃഷി രംഗത്തെ പരിചയ സമ്പന്നരുടെ സേവനം ഈ പദ്ധതിയിൽ ഉണ്ടാകും. കൂടുതൽ വില കൊടുത്തു വിഷം കലർന്ന പച്ചക്കറി വാങ്ങുന്നത് ഇനി ഒഴിവാക്കാം. വീട്ടിൽ കൃഷി ആരംഭിക്കാം. കോന്നി ഗ്രാമ പഞ്ചായത്തിലെ മണിയൻപാറ, കിഴക്കുപുറം,ചെങ്ങറ എന്നീ വാർഡുകളിൽ താല്‍പര്യം ഉള്ളവര്‍ ഡിസംബർ 15 ന് മുൻപായി…

Read More

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

    കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ പഴയ നിലവാരത്തിലുള്ള ടാറിങ് നടത്തി വലിയ ക്രമക്കേട് നടത്താനുള്ള ശ്രമമാണ് തടഞ്ഞത്. അട്ടച്ചാക്കൽ ജങ്ങ്ഷനിലായിരുന്നു സംഭവം. റോഡ് നവീകരണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തി ഓവർസീയറുമായി ചർച്ച നടത്തി നിലവിലുള്ള പണികൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒറ്റ ലെയർ ടാറിങ് ഒഴിവാക്കി രണ്ട് ലെയർ നടത്താനും നിർദ്ദേശം നൽകി. എന്നാൽ സ്ഥലത്തെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥ റസീനയുടെ നേതൃത്വത്തിലുള്ള എംഎൽഎയുടെ വാക്ക് ധിക്കരിച്ച് വീണ്ടും പണികളുമായി മുന്നോട്ടു…

Read More