എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ : കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

  അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ അംഗീകാരത്തോടെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ എ.ബി പി.എം.-ജെ.എ.വൈയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.ബി പി.എം.-ജെ.എ.വൈക്ക് കീഴിലുള്ള ഒരു പുതിയ വ്യതിരിക്തമായ കാര്‍ഡ് നല്‍കും. എ.ബി പി.എം.-ജെ.എ.വൈക്ക് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70…

Read More